Cinema

അമ്മയില്‍ നിന്ന് രാജിവെച്ച സ്ഥിതിക്ക് പാര്‍വ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം,അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്, സംവിധായകന്‍ ജോണ്‍ ഡിറ്റോ

അതിനിടയാക്കിയ സംഭവങ്ങളിലെല്ലാം, താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണെത്തുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ജോണ്‍ ഡിറ്റോ. സഹപാഠി 1975 എന്ന 2016-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകനാണ് ജോണ്‍ ഡിറ്റോ. ഫെയ്സ്ബുക്കിലൂടെയാണ് ജോണ്‍ ഡിറ്റോ പ്രതികരണ കുറിപ്പ് പങ്ക് വെച്ചത്.

പ്രിയപ്പെട്ട പാര്‍വതി, അമ്മയെന്ന സംഘടനയില്‍ നിന്ന് രാജിവെച്ചതായിഒരു പ്രഖ്യാപനം കണ്ടു. വളരെ നല്ല കാര്യം. പാര്‍വതിയെ ഞാന്‍ വളരെ നാളായി ശ്രദ്ധിക്കുന്നു; മുഖത്ത് വല്ലാത്ത ധാര്‍മ്മികരോഷം തുളുമ്പുന്നുണ്ട്.. ആരോടൊക്കെയോ പ്രതികാരം ചെയ്യുന്നതു പോലാണ് പ്രതികരണങ്ങള്‍. ഒരിക്കല്‍ കുഴല്‍ വെച്ച്‌ ഹുക്ക വലിച്ചു കൊണ്ട് അഭിമുഖം നല്‍കുന്നതും കണ്ടു. സിനിമയില്‍ താനഭിനയിച്ച കഥാപാത്രങ്ങള്‍ വിട്ടുപോവാത്ത ‘മാറമ്ബള്ളി മാനസികാവസ്ഥ’ യാണോ ഇത് എന്നറിയില്ല.. അല്ലെങ്കില്‍ പാവം ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട് രോഷം കൊളളുമോ? 20 twenty പോലെ അമ്മ വീണ്ടും ഒരു സിനിമ പിടിക്കുന്നു. അതില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് ‘മരിച്ചു പോയവരേയും രാജിവച്ചു പോയവരേയും എങ്ങനെ വീണ്ടും അഭിനയിപ്പിക്കും ‘ എന്ന അസ്സല്‍ മറുപടിയാണ് ഇടവേള നല്‍കിയത്. അത് പാര്‍വതിക്കുട്ടിക്ക് പിടിച്ചില്ല.

അമ്മയില്‍ അംഗത്വമുപേക്ഷിച്ചയാള്‍ എന്നതു മാത്രമല്ല 20 /20യില്‍ ഭാവനയുടെ കഥാപാത്രം ജീവച്ഛവമായി പോകുകയുമാണ്. പിന്നെന്തു മറുപടിയാണ് നല്‍കേണ്ടത് ? ഇടവേള ബാബു വലിയ നടനൊന്നുമല്ലായിരിക്കാം..പക്ഷെ അളവറ്റ ഈഗോയും മറ്റുമുള്ള ഒരു താരസംഘടനയെ ഇത്രയും കാലം നയിക്കുക എന്നത് നിസ്സാര കാര്യമല്ല. പത്തു പെണ്ണുങ്ങളെയും കൊണ്ട് നടത്തിയ WCC എന്ന സംഘടന എവിടെ?

വിമണ്‍ കളക്റ്റീവ് എന്ന സംഘടനാനാമം തന്നെ സിനിമയിലെ പുരുഷന്‍മാര്‍ക്കെതിരായിരുന്നു. സ്ത്രീകള്‍ക്കു മാത്രമായി സിനിമയിലൊരിടം ഉണ്ടോ? ഒരു സംവിധായകന്റെ വര്‍ഷങ്ങള്‍ നീളുന്ന വേദനകളുടേയും വിയര്‍പ്പിന്റേയും വിലയാണു പാര്‍വ്വതിക്കുഞ്ഞേ സിനിമ . എല്ലാമൊരുക്കി വെക്കുമ്പോൾമേക്കപ്പിട്ട് വന്ന് അഭിനയിച്ച്‌ പോകുന്ന നടിമാര്‍ക്ക് കിട്ടുന്നതോ സെലിബ്രിറ്റി സ്റ്റാറ്റസ്.

അമ്മ സംഘടനയില്‍ നിന്ന് മാസാമാസം കിട്ടുന്ന കൈനീട്ടം കൊണ്ട് ജീവിതത്തിന്റെ തീ കെടുത്തുന്ന അനേകം പാവം നടീനടന്‍മാരുണ്ട്. അത് ലഭിക്കുന്നത് ആ സംഘടനയുള്ളതിനാലാണ്. അവിവാഹിതനായ ഇടവേള ബാബുവിന്റെ സമയവും അനുനയ സ്വഭാവവും നയവുമൊക്കെയാണ് അമ്മ സംഘടനയുടെ ഒരു പ്രധാന ഇന്ധനം. പാര്‍വ്വതി മുന്നേ രാജി വെയ്ക്കേണ്ടതായിരുന്നു.

പാര്‍വ്വതിക്കുഞ്ഞേ. മോളു നല്ല നടിയാണ്. അതിലെനിക്ക് സംശയമില്ല. അമ്മയില്‍ നിന്ന് രാജിവെച്ച സ്ഥിതിക്ക് പാര്‍വ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം.. അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്.. അതിനുളള ധൈര്യമുണ്ടോ? എങ്കില്‍ ഉശിരുള്ള പെണ്‍കുട്ടിയാണ് പാര്‍വ്വതി എന്ന് ഞാന്‍ പറയാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button