
ദില്ലി: ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം.വായു നിലവാരസൂചിക 308നും 312നുമിടയിലാണ് മലിനീകരണ പ്രതിരോധത്തിന് ദില്ലിയില്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പവര്‍ ജനറേറ്ററുകളുടെ ഉപയോഗം വിലക്കി.കൊവിഡിന്റെ ദുരിതങ്ങള്‍ക്കിടയില്‍ ദില്ലി നിവാസികള്‍ക്ക് മലിനീകരണവും തലവേദന സൃഷ്ടിച്ചു തുടങ്ങി. ശൈത്യകാലത്തിന് മുന്‍പായി മലിനീകരണം കടുത്തു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലിനീകരണസൂചികയില്‍ 308നും 312നും ഇടയിലാണ് മലിനീകരണ തോത്. ഇത് പ്രകാരം വായുവിന്റെ ഗുണ നിലവാരം’അതീവ മോശം’ വിഭാഗത്തിലാണ്.
കാറ്റിന്റെ ശക്തികുറഞ്ഞതും പഞ്ചാബ്, ഹരിയാന ,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കാന്‍ ആരംഭിച്ചതും മലിനീകരണം കൂടാനിടയിയാക്കിയെന്നാണ് വിലയിരുത്തല്‍. ഉത്സവ സീസണ്‍ അടുത്തത് മലിനീകരണം കടുപ്പിക്കുമെന്ന് ആശങ്കയുണ്ട്. ഇത് മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 50 ദൗത്യസംഘങ്ങള്‍ക്കു രൂപംനല്‍കി.സംഘം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കും. ഇത് അടുത്ത വര്‍ഷം ഫെബ്രുവരി വരെ തുടരും.മലിനീകരണ നിയന്ത്രണത്തിന് ദി ല്ലിയില്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ ഉപയോഗിക്കുന്ന പവര്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയാണ് നിരോധനം. അടിയന്തര ആവശ്യങ്ങള്‍ക്കായി എന്നാല്‍ എന്നാല്‍ അനുമതി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.