Kerala NewsLatest NewsNews

സ്വര്‍ണക്കടത്ത് കേസ്: പ്രതി സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായരുടെ ജാമ്യാപേക്ഷ കോടതി തള്ളി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.

60 ദിവസം കഴിഞ്ഞ് ഇഡി കുറ്റപത്രം സമർപ്പിച്ചതുകൊണ്ട് തന്റെ കക്ഷിക്ക് സ്വാഭാവിക ജാമ്യം നൽകണമെന്നാണ് സന്ദീപിന്റെ അഭിഭാഷക കോടതിയെ അറിയിച്ചത്. 13 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഉച്ചക്ക് ശേഷം കോടതി വിധി പറയും. അതേസമയം, എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി അറിയിച്ചു. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button