Kerala NewsLatest NewsNews
വഞ്ചനാക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.സി കമറുദ്ദീന്‍ എംഎല്‍എ ഹൈക്കോടതിയില്‍

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ എംസി കമറുദ്ദീന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസായി പരിഗണിക്കണമെന്നും കമറുദ്ദീന്‍ ഹൈക്കോടതിയെ അറയിച്ചു.
പൊലീസിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം വാദിച്ചു. കമറുദ്ദീന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി ഈ മാസം 27ന് കോടതി വീണ്ടും പരിഗണിക്കും. നിലവില്‍ 85 ലേറെ പരാതികളിലാണ് പൊലീസില്‍ കമറുദ്ദീനിനെതിരെ കിട്ടിയിട്ടുള്ളത്.