Editor's ChoiceHealthKerala NewsLatest NewsLocal NewsNationalNews

23 മാസം പ്രായമുള്ള കുഞ്ഞിന്റെ രക്ഷക്ക് 15.592 കോടി രൂപ വിലയുള്ള ഒരു ഡോസ് മരുന്ന്.

ലോകത്ത് ഏറ്റവും വിലക്കൂടുതലുള്ള അതായത് ഒറ്റ ഡോസിന് ഏറ്റവും വിലക്കൂടുതലുള്ള മരുന്നുകളിലൊന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ പെൺകുഞ്ഞിന് നൽകി. 21.25 ലക്ഷം അമേരിക്കൻ ഡോളർ, ഇന്ത്യൻ മണി 15.592 കോടി രൂപ വിലയുള്ള മരുന്ന് 23 മാസം പ്രായമുള്ള കുഞ്ഞിനാണ് സൗജന്യമായി നൽകിയത് .

സോൾഗെൻസ്മ (zolgensma) എന്ന ഇൻജക്ഷൻ മരുന്നാണ് ഈമാസം ഏഴിന് നിലമ്പൂർ സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിന് നൽകിയത്. ഗുരുതര ജനിതക പ്രശ്നങ്ങളോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് solgensma. ടൈപ്പ് 2 സ്പൈനൽ മസ്കുലർ അട്രോഫി അഥവാ എസ്.എം.എ എന്ന രോഗമാണ് കുഞ്ഞിന് ബാധിച്ചിരുന്നത്. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിനെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹൻലാലാണ് ചികിത്സിച്ചത് .

കുട്ടി മിംസിലെത്തുന്നത് കോഴിക്കോട് ഗവ. മെഡിക്കൽകോളേജിൽനിന്ന് റഫർ ചെയ്യപ്പെട്ടാണ് .കുട്ടികളിൽ പാർശ്വഫലങ്ങളുണ്ടാക്കാറുള്ള മരുന്നാണ് എങ്കിലും ഈ കുഞ്ഞിന് ഇതുവരെ കുഴപ്പമൊന്നും ഉണ്ടായില്ല എന്നാണ് അറിയുന്നത് . രണ്ടു ദിവസം നേരിയ പനിയുണ്ടായിരുന്നു . ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ട കുഞ്ഞിന് പൂർണ ഫലപ്രാപ്തി ലഭിക്കുമോ എന്നത് ഇപ്പോൾ വിലയിരുത്താറായിട്ടില്ലെന്നാണ് ഡോക്ടർ ഡോക്ടർ സ്മൈല് പറയുന്നത് . എസ്.എം.എ. രോഗാവസ്ഥയിലുള്ള കുട്ടികൾക്ക് അസ്ഥിക്ഷയം, ചലനശേഷി ഇല്ലാത്ത അവസ്ഥ എന്നി ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട് . രണ്ടുവയസ്സിനുള്ളിൽ മരിച്ചുപോകാനുള്ള സാധ്യത വരെയുള്ള രോഗമാണിതെന്നും ഡോക്ടർ പറഞ്ഞു .

സോൾഗെൻസ്മ രണ്ടുവയസ്സുവരെമാത്രമേ കുത്തിവെക്കാൻ ഫെഡറൽ ഫുഡ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ടുണ്ട് അനുമതി നൽകിയിട്ടുള്ളൂ. കഴിഞ്ഞവർഷം മേയ് മാസത്തിലാണ് പുതിയ മരുന്നിനല്ല അനുമതി ലഭിച്ചത് . ഇന്ത്യയിൽ ഇതുവരെ അഞ്ചുകുഞ്ഞുങ്ങളിൽ മാത്രമാണ് ഈ മരുന്ന് പ്രയോഗിച്ചിട്ടുള്ളത് . ഒരാളിൽ ഒറ്റത്തവണ മാത്രമേ ഈ മരുന്ന് ഉപയോഗിക്കാൻ പാടുള്ളു എന്നുള്ളതാണ് മറ്റൊരു കാര്യം .
സ്വിറ്റ്സർലൻഡ് കേന്ദ്രമായുള്ള ബഹുരാഷ്ട്ര മരുന്നുകമ്പനിയുമായി ഡോ. സ്മിലുവും മിംസ് ആശുപത്രി അധികൃതരും ബന്ധപ്പെടുന്നത് ശിശുരോഗവിദഗ്ധരുടെ അന്താരാഷ്ട്രസംഘടന വഴിയാണ് . കമ്പനിയും ഡോക്ടറുമായി കരാറുള്ളതിനാൽ മരുന്നുകമ്പനിയുടെ പേരുവെളിപ്പെടുതാൻ നിർവാഹം ഇല്ല . ഉത്പാദകരായ ആഗോള വമ്പൻ മരുന്നുകമ്പനിയുടെ ദീനാനുകമ്പാ പദ്ധതിപ്രകാരം സൗജന്യമായാണ് കുട്ടിക്ക് മരുന്നു ലഭ്യമായത് . കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്പനി ലോകത്തെ 100 കുട്ടികൾക്ക് ഡോക്ടർമാർമുഖേന മരുന്നുനൽകിയപ്പോൾ കോഴിക്കോടു സ്വദേശിയായ കുഞ്ഞിനും അവസരം ലഭിക്കുകയായിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button