കരുണാകരൻ അങ്കിളും,ഗോപാലൻ അങ്കിളും ഹണിട്രാപ്പ് ശൃംഖലയിലെ കേന്ദ്രമോ.

ഹണിട്രാപ്പ് തട്ടിപ്പ് ശൃംഖലയിലെ കീ പോയിന്റുകൾ ആണെന്ന് പോലീസ് സംശയിക്കുന്ന രണ്ടു അങ്കിളുമാരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. മധ്യകേരളത്തിലെ ഹണിട്രാപ്പ് തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുന്ന കൊച്ചിയിലുള്ള രണ്ട് അങ്കിളുമാരെ ആണ് പോലീസ് ചോദ്യം ചെയ്തത്. കൊച്ചിയിലെ താമസക്കാരായ കരുണാകരൻ അങ്കിൾ, ഗോപാലൻ അങ്കിൾ എന്നിവരെയാണ് ചോദ്യം ചെയ്തത്.
കേരളത്തിലെ വൻ ഹണിട്രാപ്പ് ശൃംഖലയാണ് അങ്കിളുമാർ കൊച്ചിയിലിരുന്ന് നിയന്ത്രിക്കുന്നത് എന്നാണു പോലീസ് സംശയിക്കുന്നത്. ആദ്യം സാമൂഹ്യ മാധ്യമങ്ങൾ വഴിയും,തുടർന്ന് ഫോൺ വഴിയും ചില യുവതികളെ ഉപയോഗിച്ച് കുരുക്കിലാക്കുന്നവരെയാണ് ഇവർ തട്ടിപ്പിന് ഇരകളാകുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഇവർ പ്രധാനമായും ഹണിട്രാപ്പ് കേസുകൾ ആസൂത്രണം ചെയ്തു നടപ്പാക്കിയിരുന്നതെന്ന് പോലീസ് സംശയിക്കുന്നു.
ഹണിട്രാപ്പ് കേസുകളിൽ അങ്കിളുമാർ നേരിട്ട് ഇടപെടാറില്ല. ഇരയാക്കപ്പെടുന്നവർ പണം നല്കാതിരിക്കുകയോ, ഭീഷണിക്കു വഴങ്ങാതിരിക്കുകയോ ചെയ്താൽ മാത്രമേ അങ്കിളുമാർ രംഗ പ്രവേശനം ചെയ്യാറുള്ളൂ. അങ്കിളുമാരുടെ ലിസ്റ്റിൽ നിന്നുള്ളവരെയാണ് യുവതികൾ ബന്ധപെടാറുള്ളത്. ഫോൺ ബന്ധം രഹസ്യ കേന്ദ്രങ്ങളിലോ, ഇരകളുടെ വീടുകളിലോ ശാരീരിക ബന്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ,ഇരകൾ അടക്കമുന്ന നഗ്ന ചിത്രങ്ങൾ പകർത്തി കഴിഞ്ഞിരിക്കും. പിന്നെയാണ് കളി നടക്കുന്നത്. ആദ്യം കടമായി യുവതികൾ വഴി പണം കടം ചോദിക്കും.
മധുരച്ചുവയുള്ള യുവതികളുടെ വാക്കുകളിൽ കുടുങ്ങിയാൽ പിന്നെ ഇരകളുടെ പണം നഷ്ടമായി തുടങ്ങും. അങ്കിളുമാർ അനുമതി നല്കിയിരുന്നവരെ മാത്രമേ തട്ടിപ്പ് സംഘങ്ങൾ ഹണിട്രാപ്പ് കേസിൽ കുടുക്കുന്നതിനായി ബന്ധപ്പെടുന്നുള്ളൂ. എല്ലാം അതീവ രഹസ്യവും, ആസൂത്രിതവുമായ നീക്കത്തിലൂടെ ആയിരിക്കും.
അങ്കിളുമാരുടെ പ്രധാന സഹായിയായി പ്രവർത്തിക്കുകയും കോട്ടയത്ത് തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുകയും ചെയ്തിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതി ഹോം നഴ്സിംഗ് സ്ഥാപനത്തിൻറെ മറവിലായിരുന്നു ആദ്യകാലത്ത് ഇത്തരം തട്ടിപ്പുകൾ നടത്തിയിരുന്നത്. ഇവർ പല വീടുകളിൽ ജോലി നോക്കുകയും അവിടുത്തെ മേൽവിലാസത്തിൽ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് നടത്തുമ്പോഴൊക്കെ ഇവർ ഈ തിരിച്ചറിയൽ രേഖകളായിരുന്നു ഇരകളെ കാണിക്കാറുണ്ടായിരുന്നത്.
തട്ടിപ്പുകൾ പുറത്തായി പോലീസ് അന്വേഷിച്ചു ഇവരെ കണ്ടെത്താൻ കഴിയില്ല. ഇതോടെ പോലീസ് അന്വേഷണം പോലും വഴിമുട്ടും.
ഇത്തരത്തിൽ ജോലി ചെയ്തിരുന്ന നിരവധി വീടുകളിലെ മേൽവിലാസത്തിൽ യുവതിക്കു തിരിച്ചറിയൽ രേഖകളുള്ളതായി പോലീസ് കണ്ടെത്തിയിരിക്കുകയാണ്. പോലീസ് യുവതിയെ കണ്ടെത്തി ഇവരുടെ യഥാർഥ പേരും മേൽവിലാസവും കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം ജില്ലയിൽ ഇവരുടെ പേരിൽ വിവാഹ വാഗ്ദാനം നല്കി പണം തട്ടിയെടുത്തതായി നിരവധി പരാതികളുണ്ടെങ്കിലും മൂന്ന് കേസുകൾ മാത്രമാണ് ഇതിനകം രജിസ്റ്റർ ചെയ്യപ്പെട്ടത്. കോട്ടയം മണർകാട് ചീട്ടുകളി കേന്ദ്രത്തിൽ എത്തിയിരുന്ന വ്യാപാരിയെ ഹണിട്രാപ്പിൽ ഉൾപ്പെടുത്തിയതിനു പിന്നിൽ ഈ സംഘമാണെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. പക്ഷേ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹണിട്രാപ്പിനു നേതൃത്വം നല്കിയ ഗുണ്ടാ നേതാവും നഗ്നചിത്രമെടുക്കാൻ ഒപ്പമിരുന്ന സ്ത്രീയും പിടിയിലായെങ്കിൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ.
കൊച്ചിയിലെ അങ്കിളുമാരുമായും തട്ടിപ്പ് സംഘവുമായി അടുത്ത ബന്ധമുള്ളയാളും ഇവർക്കു നിയമസഹായം നല്കിയിരുന്ന ആലപ്പുഴ സ്വദേശിയായ വക്കീലിനെക്കുറിച്ചും പോലീസ് അന്വേഷിക്കുകയാണ്. വക്കീലിനു ബിസിനസിൽ പങ്കാളിത്തമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.