CrimeEditor's ChoiceKerala NewsLatest NewsLocal NewsNews

ക​രു​ണാ​ക​ര​ൻ അ​ങ്കിളും,ഗോ​പാ​ല​ൻ അ​ങ്കി​ളും ഹ​ണി​ട്രാ​പ്പ് ശൃം​ഖ​ലയിലെ കേന്ദ്രമോ.

ഹ​ണി​ട്രാ​പ്പ് തട്ടിപ്പ് ശൃം​ഖ​ലയിലെ കീ പോയിന്റുകൾ ആണെന്ന് പോലീസ് സംശയിക്കുന്ന രണ്ടു അങ്കിളുമാരെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. മ​ധ്യ​കേ​ര​ള​ത്തി​ലെ ഹ​ണി​ട്രാ​പ്പ് ത​ട്ടി​പ്പ് സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന കൊ​ച്ചി​യി​ലു​ള്ള ര​ണ്ട് അ​ങ്കി​ളു​മാ​രെ ആണ് പോ​ലീ​സ് ചോ​ദ്യം ചെയ്തത്. കൊ​ച്ചി​യി​ലെ താമസക്കാരായ ക​രു​ണാ​ക​ര​ൻ അ​ങ്കി​ൾ, ഗോ​പാ​ല​ൻ അ​ങ്കി​ൾ എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്.

കേ​ര​ള​ത്തി​ലെ വ​ൻ ഹ​ണി​ട്രാ​പ്പ് ശൃം​ഖ​ലയാണ് അ​ങ്കി​ളു​മാ​ർ കൊ​ച്ചി​യി​ലി​രു​ന്ന് നി​യ​ന്ത്രി​ക്കു​ന്ന​ത് എന്നാണു പോലീസ് സം​ശ​യി​ക്കു​ന്ന​ത്. ആദ്യം സാമൂഹ്യ മാധ്യമങ്ങൾ വഴിയും,തുടർന്ന് ഫോൺ വഴിയും ചില യുവതികളെ ഉപയോഗിച്ച് കുരുക്കിലാക്കുന്നവരെയാണ് ഇവർ തട്ടിപ്പിന് ഇരകളാകുന്നത്. എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലാ​ണ് ഇ​വ​ർ പ്ര​ധാ​ന​മാ​യും ഹ​ണി​ട്രാ​പ്പ് കേ​സു​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ഹ​ണി​ട്രാ​പ്പ് കേ​സു​ക​ളി​ൽ അ​ങ്കി​ളു​മാ​ർ നേ​രി​ട്ട് ഇടപെടാറില്ല. ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന​വ​ർ പ​ണം ന​ല്കാ​തി​രി​ക്കു​ക​യോ, ഭീ​ഷ​ണി​ക്കു വ​ഴ​ങ്ങാ​തി​രി​ക്കു​ക​യോ ചെ​യ്താ​ൽ മാ​ത്ര​മേ അ​ങ്കി​ളു​മാ​ർ രം​ഗ പ്ര​വേ​ശ​നം ചെയ്യാറുള്ളൂ. അങ്കിളുമാരുടെ ലിസ്റ്റിൽ നിന്നുള്ളവരെയാണ് യുവതികൾ ബന്ധപെടാറുള്ളത്. ഫോൺ ബന്ധം രഹസ്യ കേന്ദ്രങ്ങളിലോ, ഇരകളുടെ വീടുകളിലോ ശാരീരിക ബന്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുമ്പോൾ,ഇരകൾ അടക്കമുന്ന നഗ്‌ന ചിത്രങ്ങൾ പകർത്തി കഴിഞ്ഞിരിക്കും. പിന്നെയാണ് കളി നടക്കുന്നത്. ആദ്യം കടമായി യുവതികൾ വഴി പണം കടം ചോദിക്കും.
മധുരച്ചുവയുള്ള യുവതികളുടെ വാക്കുകളിൽ കുടുങ്ങിയാൽ പിന്നെ ഇരകളുടെ പണം നഷ്ടമായി തുടങ്ങും. അ​ങ്കി​ളു​മാ​ർ അ​നു​മ​തി ന​ല്കി​യി​രു​ന്ന​വ​രെ മാ​ത്ര​മേ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ ഹ​ണി​ട്രാ​പ്പ് കേ​സി​ൽ കു​ടു​ക്കു​ന്ന​തി​നാ​യി ബന്ധപ്പെടുന്നുള്ളൂ. എല്ലാം അതീവ രഹസ്യവും, ആസൂത്രിതവുമായ നീക്കത്തിലൂടെ ആയിരിക്കും.
അ​ങ്കി​ളു​മാ​രു​ടെ പ്ര​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും കോ​ട്ട​യ​ത്ത് ത​ട്ടി​പ്പ് സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ക​യും ചെ​യ്തി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ യു​വ​തി ഹോം ​ന​ഴ്സിം​ഗ് സ്ഥാ​പ​ന​ത്തി​ൻറെ മ​റ​വി​ലായി​രു​ന്നു ആ​ദ്യ​കാ​ല​ത്ത് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​വ​ർ പ​ല വീ​ടു​ക​ളി​ൽ ജോ​ലി നോ​ക്കു​ക​യും അ​വി​ടു​ത്തെ മേ​ൽ​വി​ലാ​സ​ത്തി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ത​ട്ടി​പ്പ് നടത്തുമ്പോഴൊക്കെ ഇ​വ​ർ ഈ തി​രി​ച്ച​റി​യ​ൽ രേഖകളായിരുന്നു ഇരകളെ കാണിക്കാറുണ്ടായിരുന്നത്.

ത​ട്ടി​പ്പു​ക​ൾ പു​റ​ത്താ​യി പോ​ലീ​സ് അ​ന്വേ​ഷി​ച്ചു ഇവരെ ക​ണ്ടെ​ത്താ​ൻ കഴിയില്ല. ഇ​തോ​ടെ പോ​ലീ​സ് അ​ന്വേ​ഷ​ണം പോലും വഴിമുട്ടും.
ഇ​ത്ത​ര​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നി​ര​വ​ധി വീ​ടു​ക​ളി​ലെ മേ​ൽ​വി​ലാ​സ​ത്തി​ൽ യു​വ​തി​ക്കു തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യിരിക്കുകയാണ്. പോ​ലീ​സ് യു​വ​തി​യെ ക​ണ്ടെ​ത്തി ഇ​വ​രു​ടെ യ​ഥാ​ർ​ഥ പേ​രും മേ​ൽ​വി​ലാ​സ​വും കണ്ടെത്തിയിട്ടുണ്ട്.

കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​വ​രു​ടെ പേ​രി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി നി​ര​വ​ധി പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ലും മൂ​ന്ന് കേ​സു​ക​ൾ മാ​ത്ര​മാ​ണ് ഇതിനകം ര​ജി​സ്റ്റ​ർ ചെയ്യപ്പെട്ടത്. കോ​ട്ട​യം മ​ണ​ർ​കാ​ട് ചീ​ട്ടു​ക​ളി കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യി​രു​ന്ന വ്യാ​പാ​രി​യെ ഹ​ണി​ട്രാ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ൽ ഈ സംഘമാണെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. പ​ക്ഷേ ഇക്കാര്യം ഇതുവരെ സ്ഥി​രീക​രിച്ചി​ട്ടി​ല്ല. ഹ​ണി​ട്രാ​പ്പി​നു നേ​തൃ​ത്വം ന​ല്കി​യ ഗു​ണ്ടാ നേ​താ​വും ന​ഗ്ന​ചി​ത്ര​മെ​ടു​ക്കാ​ൻ ഒ​പ്പ​മി​രു​ന്ന സ്ത്രീ​യും പി​ടി​യി​ലാ​യെ​ങ്കി​ൽ മാത്രമേ ഇ​ക്കാ​ര്യം സ്ഥിരീകരിക്കാൻ കഴിയൂ.
കൊ​ച്ചി​യി​ലെ അ​ങ്കി​ളു​മാ​രു​മാ​യും ത​ട്ടി​പ്പ് സം​ഘ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​യാ​ളും ഇ​വ​ർ​ക്കു നി​യ​മ​സ​ഹായം ന​ല്കി​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ വ​ക്കീലി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​കയാണ്. വ​ക്കീ​ലി​നു ബി​സി​ന​സി​ൽ പ​ങ്കാ​ളി​ത്ത​മു​ണ്ടോ​യെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button