ചിരഞ്ജീവി സര്‍ജയുടെയും മേഘ്‌ന രാജിന്റെയും പിറക്കാനിരിക്കുന്ന കണ്‍മണിക്കായി10 ലക്ഷം രൂപയുടെ വെള്ളിത്തൊട്ടില്‍

സഹോദരന്‍ ചിരഞ്ജീവി സര്‍ജയുടെയും മേഘ്‌ന രാജിന്റെയും പിറക്കാനിരിക്കുന്ന കണ്‍മണിക്കായി വിലമതിക്കുന്ന വെള്ളിത്തൊട്ടില്‍ സമ്മാനിച്ച് ധ്രുവ് സര്‍ജ. കുഞ്ഞിനായി 10 ലക്ഷം രൂപയുടെ വെള്ളിത്തൊട്ടിലാണ് ധ്രുവ് സര്‍ജ നല്‍കിയത്. തൊട്ടിലിനൊപ്പം നില്‍ക്കുന്ന ധ്രുവയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

വീട്ടിലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് സര്‍ജ കുടുംബത്തിലെ ഓരോരുത്തരും. ചിരുവിന്റെ അകാല മരണം നല്‍കിയ കടുത്ത വേദനയിലും ചിരുവിന്റെ കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് വീട്ടില്‍ നടക്കുന്നത്.
ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവിന്റെ വേര്‍പാടില്‍ നിന്നു ധ്രുവ് മുക്തനായിട്ടില്ല. ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി ധ്രുവ് ഒപ്പമുണ്ട്. വലിയ ആഘോഷമായാണ് മേഘനയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ സര്‍ജ കുടുംബം നടത്തിയത്. എല്ലാത്തിനും മുന്‍കൈ എടുത്ത് മുന്നില്‍ നിന്നത് ധ്രുവ് ആയിരുന്നു.