Editor's ChoiceKerala NewsLatest NewsNationalNews
സ്വവർഗ ദമ്പതികൾക്കായി സിവിൽ യൂണിയൻ നിയമങ്ങൾ സൃഷ്ടിക്കണം,ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

എല്‍.ജി.ബി.ടി വ്യക്തിത്വങ്ങൾക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും,അവരും ദൈവത്തിന്‍റെ മക്കളാണെന്നും സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ ആവശ്യമാണെന്നും, ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗബന്ധം അധാര്‍മികമെന്ന മുന്‍ഗാമികളുടെ നിലപാട് തിരുത്തി കൊണ്ട് ലോകത്ത് ഇതാദ്യമാണ് ഒരു മാര്‍പാപ്പയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.
ഫ്രാൻസെസ്കോ എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ഫ്രാൻസിസ് മാർപാപ്പ സ്വവർഗ ദമ്പതികൾക്കായി സിവിൽ യൂണിയൻ നിയമങ്ങൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്വവർഗാനുരാഗികൾക്ക് കുടുംബത്തിന്‍റെ ഭാഗമാകാൻ അവകാശമുണ്ട്. മാര്‍പാപ്പ പറഞ്ഞു.