യുവതിയടക്കം മൂന്നു പേര്‍ പത്തരക്കിലോ കഞ്ചാവുമായി അറസ്റ്റില്‍
മഞ്ചേരി: കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. മഞ്ചേരി കച്ചേരിപ്പടി ബൈപാസില്‍നിന്നാണ് പത്തരക്കിലോ കഞ്ചാവുമായാണ് യുവതിയടക്കം മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലായത്. വള്ളിക്കുന്ന് ചെട്ടിപ്പടി ബൈത്തുല്‍ ലാമിയ വീട്ടില്‍ അമീര്‍ (36), തിരൂരങ്ങാടി നെടുവ ചേരമംഗലം എളിമ്ബാട്ടില്‍ വീട്ടില്‍ ഇ. അഷ്റഫ് (43), തമിഴ്‌നാട് തേനി വടക്കുതറ വീഥിയില്‍ മുരുകേശ്വരി (45) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
ഇതിന് വിപണിയില്‍ ആറു ലക്ഷത്തോളം രൂപ വിലവരും. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഓണം വിപണി ലക്ഷ്യമിട്ട് തമിഴ്‌നാട്ടില്‍ നിന്നാണ് കഞ്ചാവ് വില്‍പനക്കായി എത്തിച്ചത്. എക്‌സൈസ് കമീഷണറുടെ നിര്‍ദേശപ്രകാരം ഓണം സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
സ്ത്രീകളെ ഉപയോഗിച്ച് ഇത്തരത്തില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ആര്‍. നിഗീഷ് പറഞ്ഞു.
മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്പെക്ടര്‍ ഷഫീഖ്, ജെ.ഇ.സി സ്‌ക്വാഡ് അംഗം ടി. ഷിജുമോന്‍, സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റിവ് ഓഫിസര്‍ രാമചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷബീറലി, സബീര്‍, റെജിലാല്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ നിമിഷ, എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.