സ്പ്രിൻക്ലർ ഇടപാടിൽ സർക്കാരിന് വീഴ്ച, 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ ചോർന്നു,

തിരുവനന്തപുരം/ കോവിഡ് രോഗികളുടെ വിവരങ്ങൾ വിശകലനം ചെയ്യാൻ പിണറായി സർക്കാർ വാശിപിടിച്ചു ഉണ്ടാക്കിയ സ്പ്രിൻക്ലർ ഇടപാടിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്നും, നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും, സർക്കാർ തന്നെ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട്. സംസ്ഥാനത്തെ 1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിന്‍ക്ലറിനു ഇത് മൂലം ലഭ്യമായി. സത്യത്തിൽ രോഗികളുടെ വിവരങ്ങൾ ചോർന്നു. ഇത് സംബന്ധിച്ചു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ച കാര്യങ്ങൾ ഏറിയപങ്കും വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും ആയിരുന്നു എന്നതാണ് വിദഗ്ധസമിതി റിപ്പോർട്ട് പുറത്ത് വന്നതോടെ മനസ്സിലാക്കാൻ കഴിയുന്നത്.
കരാറിനു മുൻപ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്താത്തത് വീഴ്ച തന്നെയാണ്. നിയമസെക്രട്ടറിയുടെ ഉപദേശമോ ആരോഗ്യവകുപ്പിന്റെ അഭിപ്രായമോ തേടുക ഉണ്ടായില്ല. സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശിവശങ്കർ ഐഎഎസ് നേരിട്ടായിരുന്നു കാര്യങ്ങൾ നീക്കിയത്. രോഗികളുടെ വിവരങ്ങൾ കമ്പനിക്കു ലഭ്യമായെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ ശരിവയ്ക്കുന്നതാണ് സമിതിയുടെ കണ്ടെത്തൽ എന്നതാണ് ശ്രദ്ധേയം. എന്നാൽ, ഗൗരവസ്വഭാവമുള്ള വിവരങ്ങൾ കമ്പനിക്കു ലഭിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. പനി, തലവേദന, ഛർദി തുടങ്ങിയ അസുഖങ്ങളുടെ വിവരങ്ങളാണ് കമ്പനിക്കു ലഭിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിർദേശങ്ങളും വിദഗ്ധസമിതി മുന്നോട്ടു വച്ചിട്ടുണ്ട്.
ഇത്തരം പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ സി ഡിറ്റിനെയും ഐടി വകുപ്പിനെയും സാങ്കേതികമായി കൂടുതല്‍ ശക്തമാക്കണമെന്നും സി ഡിറ്റ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും സമിതി ശുപാർശ ചെയ്തു. സൈബര്‍ സുരക്ഷ ഓഡിറ്റിനായി വൈദഗ്ധ്യമുള്ള കമ്പനികളെ എംപാനല്‍ ചെയ്യണം. വിവരചോര്‍ച്ച ഉണ്ടാകുന്നത് കണ്ടെത്താന്‍ സര്‍ക്കാരിനു നിലവില്‍ സംവിധാനങ്ങളില്ലെന്നും കമ്മിറ്റി കണ്ടെത്തി. സ്പ്രിന്‍ക്ലര്‍ മേധാവിയായ മലയാളി രാഗി തോമസ് അടക്കമുള്ളവരോട് വിഡിയോ കോണ്‍ഫറന്‍സ് വഴി കമ്മിറ്റി വിവരശേഖരണം നടത്തിയിരുന്നു. കഴിഞ്ഞ മാസം കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സ്പ്രിന്‍ക്ലറുമായി കരാര്‍ തുടരേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. സ്പ്രിന്‍ക്ലര്‍ നല്കിയ ടൂള്‍ വിവരവിശകലനത്തിന് ഇതുവരെ ഉപയോഗിച്ചിട്ടില്ല. മുന്‍ വ്യോമയാന സെക്രട്ടറി എം.മാധവന് നമ്പ്യാരും സൈബര്‍ സുരക്ഷാവിദഗ്ധന് ഗുല്‍ഷന്‍ റോയിയും അംഗങ്ങളായ കമ്മറ്റിയാണ് വിവാദ സ്പ്രിൻക്ലർ കരാർ സംബന്ധിച്ചു അന്വേഷണം നടത്തിയത്.
സ്പ്രിംഗ്ലര്‍ ഇടപാടിൽ സംസ്ഥാനസർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ആണ് ഉണ്ടായിരുന്നത്. മെഡിക്കൽ വിവരങ്ങൾ ശേഖരിക്കുന്നത് പ്രാധാന്യമുള്ള വിഷയമാണ്. കമ്പനിക്ക് കരാര്‍ അനുസരിച്ച് നൽകുന്ന ആരോഗ്യ സംബന്ധമായ രേഖകൾ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്നും കോടതി ചോദിച്ചിരുന്നതാണ്. ഇക്കാര്യത്തിൽ സർക്കാർ കോടതിയിൽ മറുപടിയായി നൽകിയ സത്യവാങ്മൂലത്തിൽ വിവരങ്ങൾ ചോരില്ലെന്നാണ് പറഞ്ഞിരുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ആയിരുന്നു സർക്കാരിനോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നത്. .
ഒരു പൗരൻ്റെയും വിവരങ്ങൾ ചോരില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം. അതീവ പ്രാധാന്യമുള്ളതാണ് മെഡിക്കൽ വിവരങ്ങൾ. നിർണായക വിവരങ്ങൾ ശേഖരിക്കുന്നില്ല എന്ന സർക്കാർ വാദം അംഗീകരിക്കാൻ കഴിയില്ല. കമ്പനിയുമായുണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. എന്നെ കാര്യങ്ങൾ കോടതി പറയുമ്പോൾ വിവരങ്ങൾ ചോറില്ലെന്നും, കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ടെന്നുമായിരുന്നു സർക്കാർ മറുപടി നൽകിയത്. രണ്ടരലക്ഷം പേരുടെ വിവരങ്ങൾ സൂക്ഷിക്കാൻ പോലും സർക്കാരിന് കഴിയില്ലേയെന്ന് വാക്കാൽ ചോദിച്ച കോടതി സർക്കാരിന് സ്വന്തമായി ഐടി വിഭാഗമില്ലേ എന്നുപോലും വാദം കേൾക്കുമ്പോൾ ചോദിച്ചിരുന്നതാണ്.