നെഞ്ചുവേദന: കപിൽ ദേവിന് ആൻജിയോപ്ലാസ്റ്റി നടത്തി

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം കപില്‍ ദേവിന് നെഞ്ചുവേദനയെ തുടർന്ന് ആന്‍ജിയോപ്ലാസ്റ്റി നടത്തി. താരത്തിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ദല്‍ഹിയിലെ ഫോര്‍ടിസ് എസ്കോര്ട്സ് ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. അതുല്‍ മാത്തൂറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് കപില്‍ ദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഖ്ലയിലെ ഫോര്‍ട്ടിസ് എസ്കോര്‍ട്ട്സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഉടൻ തന്നെ ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് വിധേയനാക്കുകയായിരുന്നു. ആന്‍ജിയോപ്ലാസ്റ്റിയ്ക്ക് ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ച ശേഷം കപില്‍ ദേവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും അദ്ദേഹം ഭാര്യ റൂമിയുമായി സംസാരിച്ചതായും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. 61 കാരനായ താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നുമാണ് വിവരം.