Editor's ChoiceLatest NewsLocal NewsNationalNewsSports

പഞ്ചാബിന് തുടർച്ചയായ നാലാം ജയം

ഐപിഎല്ലിൽ ശനിയാഴ്ച്ചത്തെ രണ്ടാം മത്സരത്തിൽ പഞ്ചാബ് 12 റൺസിന് ഹൈദരാബാദിനെ തോൽപ്പിച്ചു. പഞ്ചാബിൻ്റെ തുടർച്ചയായ നാലാം വിജയമാണിത്.127 റൺസ് വിജയലക്ഷ്യ വുമായി ഇറങ്ങിയ ഹൈദരാബാദ് 19.5 ഓവറിൽ 114 റൺസ് എടുക്കുന്നതിനിടെ ഓൾ ഔട്ടായി. 35 റൺസ് നേടിയ ഡേവിഡ് വാർണർ ആണ് ഹൈദരാബാദിൻ്റെ ടോപ്പ് സ്കോറർ.

ചെറിയ സ്കോർ പിന്തുടർന്ന ഹൈദരാബാദിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 7 ഓവറിൽ 56 റൺസ് നേടി. 7 അം ഓവറിൽ 35 റൺസെടുത്ത വാർണറെ വിക്കറ്റിന് മുന്നിൽ കുടുക്കി രവി ബിഷ്ണോയിയാണ് കൂട്ടുകെട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ ബെയർ സ്റ്റോയും വീണതോടെ ഹൈദരാബാദിൻ്റെ പതനം തുടങ്ങി. എല്ലാവരും വന്ന പോലെ മടങ്ങിയപ്പോൾ നാലാം വിക്കറ്റിൽ മനീഷ് പാണ്ഡെ-വിജയ് ശങ്കർ സഖ്യം നേടിയ 33 റൺസിൻ്റെ കൂട്ടുകെട്ടാണ് അൽപ്പമെങ്കിലും ആശ്വാസമായത്. ഇരുവരും പുറത്തായതോടെ പതനം പൂർത്തിയായി.പഞ്ചാബിനായി ക്രിസ് ജോർഡൻ, അർഷ്ദീപ് സിംഗ് എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 126 റൺസ് നേടിയത്. 32 റൺസെടുത്ത നിക്കോളാസ് പൂരാനാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ.മായങ്ക് അഗർവാൾ പരുക്കേറ്റ് പുറർതായ സാഹചര്യത്തിൽ മൻദീപ് സിംഗ് ആണ് രാഹുലിനൊപ്പം പഞ്ചാബ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ, ക്രീസിൽ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടിയ താരം അഞ്ചാം ഓവറിൽ മടങ്ങി. 17 റൺസെടുത്ത മൻദീപ് സന്ദീപ് ശർമ്മയുടെ പന്തിൽ റാഷിദ് ഖാനു പിടിനൽകി മടങ്ങുകയായിരുന്നു. രാഹുലുമായി 37 റൺസിൻ്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിലും താരം പങ്കാളിയായിരുന്നു. മൂന്നാം നമ്പറിലെത്തിയ ക്രിസ് ഗെയിലിനെതിരെ ഹൈദരാബാദിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നു. 20 പന്തുകളിൽ അത്ര തന്നെ റൺസെടുത്ത താരത്തെ 10ആം ഓവറിൽ ജേസൻ ഹോൾഡർ ഡേവിഡ് വാർണറുടെ കൈകളിൽ എത്തിച്ചു. തൊട്ടടുത്ത ഓവറിൽ ലോകേഷ് രാഹുലിനെ (27) ക്ലീൻ ബൗൾഡാക്കിയ റാഷിദ് ഖാൻ പഞ്ചാബിനു കനത്ത പ്രഹരമേൽപിച്ചു.തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഹൈദാരബാദ് ബൗളർമാർ പഞ്ചാബിനെ പിടിച്ച് കെട്ടുകയായിരുന്നു.ഹൈദരാബാദിനായി സന്ദീപ് ശർമ്മ, റാഷിദ് ഖാൻ, ജേസൻ ഹോൾഡർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button