CrimeEditor's ChoiceKerala NewsLatest NewsLaw,NationalNewsUncategorized
ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടു,പോലീസുകാരന് തല്ലോട് തല്ല്.

മുംബൈ/ ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ട സംഭവവുമായി ബന്ധപെട്ടു ഉണ്ടായ തർക്കത്തിൽ പൊലീസുകാരനെ അതിക്രൂരമായി മർദിച്ച സ്ത്രീ ഒടുവിൽ അറസ്റ്റിലായി. മുംബയിലാണ് സംഭവം നടന്നത്. സാങ്കിത തിവാരിയെന്ന സ്ത്രീയെയും സുഹൃത്തിനെയുമാണ് സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.ഹെൽമറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് സുഹൃത്തിന് പിഴയിട്ടതാണ് യുവതിയെ പ്രകോപിതയാക്കുകയായിരുന്നു. തുടർന്ന് തർക്കവും പോലീസുകാരന് നേരെ മർദ്ദനവും അരങ്ങേറുകയായിരുന്നു. സാങ്കിത പൊലീസുകാരനെ തല്ലുന്നതിന്റെ വീഡിയോ സുഹൃത്ത് ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയുണ്ടായി. തന്നെ പൊലീസുകാരൻ അപമാനിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപിക്കുന്നത്.