ശിവശങ്കർ ദുബായിൽ ഐ.ടി ബിസിനസ് തുടങ്ങാൻ പദ്ധതിയിട്ടു.

തിരുവനന്തപുരം/ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌നയുമായി ചേർന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ എം ശിവശങ്കർ ദുബായിൽ ഐ.ടി ബിസിനസ് തുടങ്ങാൻ പദ്ധതിയിട്ടു. കേസന്വേഷിച്ചുവരുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുടെ ഫോണുകൾ, ലാപ്ടോപ്പ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത വിവരങ്ങളിൽ ആണ് ഇക്കാര്യം അടിവരയിടുന്നത്.
ഐ.ടി പാർക്കുകളുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും സർക്കാർ പദ്ധതികളിലും ലഭിച്ച കോടികൾ ബിസിനസിലിറക്കാ നായിരുന്നു പദ്ധതിയിട്ടിരുന്നത്. നിരവധി ഇടപാടുകളിൽ ആയി 110 കോടിയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡി കണ്ടെത്തിയി രിക്കുന്നത്. സന്ദീപ് നായരും ഇതു സംബന്ധിച്ച വിവരങ്ങൾ ഇ.ഡിക്കു നൽകിയിരുന്നു. ഒരു ഐ.ടി പദ്ധതിയിലെ 30 കോടി കോഴ ഗൾഫിൽ വെച്ചാണ് കൈമാറ്റം നടന്നത്. തിരുവനന്തപുരത്തെ രണ്ട് ലോക്കറു കളിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നായിരുന്നു സ്വപ്ന കേസന്വേ ഷണത്തിന്റെ തുടക്കത്തിൽ മൊഴി നൽകിയിരുന്നത്.
ഐ.ടി പാർക്കുകൾക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകർക്ക് കൈമാറപ്പെട്ടിട്ടുണ്ട്. ദുരൂഹയും, വൻക്രമക്കേടും ആണ് ഇക്കാര്യങ്ങളിൽ നടന്നത്. ടെക്നോപാർക്കിൽ അമേരിക്കൻ കമ്പനിയുമായുള്ള ഇടപാടുകളെക്കുറിച്ച് ഉള്ള അന്വേഷണം നടക്കുകയാണ്. ഐ.ടി പാർക്കുകളുടെ ചുമതല വഹിച്ചുവന്ന ഉദ്യോഗസ്ഥനെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. അടുത്തിടെ ചുമതലയൊഴിഞ്ഞ ഇയാൾ ഇതിനകം കേരളം വിട്ടു.
ഇരുപത് ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഹൈസ്പീഡ് ഇന്റർനെറ്റ് കണക്‌ഷൻ നൽകാനായി കൊണ്ടുവന്ന കെ – ഫോൺ പദ്ധതിയിലും, ശിവശങ്കറിന്റെ വഴിവിട്ട ഇടപെടൽ ഉണ്ടായി. ടെൻഡറിലേ തിനെക്കാൾ 49 ശതമാനം കൂടിയ തുകയ്ക്കാണ് കെ – ഫോൺ കരാർ നൽകിയത്. 1028 കോടിക്ക് ടെൻഡർ വിളിച്ച പദ്ധതിക്ക് 1531കോടിയുടെ കരാർ മന്ത്രിസഭാ തീരുമാനത്തിന് കാത്തുനിൽക്കാതെ ഉറപ്പിക്കാൻ ഐ.ടി ഇൻഫ്രാസ്ട്രക്ചറിന് ശിവശങ്കർ നിർദേശം നൽകുകയായിരുന്നു. മന്ത്രിസഭ ടെൻഡറിന് തുടർന്ന് അനുമതി നൽകുകയാണ് ഉണ്ടായത്.
ഏഴു വർഷത്തെ പ്രവർത്തനച്ചെലവ് കൂടി കണക്കാക്കിയതാണ് കരാർ തുക ഉയരാൻ കാരണമെന്നാണ് അവകാശ വാദം. ടെൻഡർ വിളിച്ചപ്പോൾ ഇത് എന്തുകൊണ്ട് കണക്കുകൂട്ടാതിരുന്നു എന്നതും ദുരൂഹമാണ്. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഭെൽ ഉൾപ്പെട്ട കൺസോർഷ്യമാണ് കരാർ നേടിയെടുത്തത്. പ്രവാസി വ്യവസായി പി.എൻ.സി മേനോന്റെ കമ്പനിയും ടെൻഡറിൽ പങ്കെടുക്കുകയുണ്ടായി. ശിവശങ്കറിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ സംബന്ധിച്ചു ഇ ഡി സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്യാനിരിക്കുകയാണ്.