CrimeDeathEditor's ChoiceKerala NewsLatest NewsNationalNews
പരീക്ഷകഴിഞ്ഞു പുറത്തിറങ്ങിയ കോളേജ് വിദ്യാർത്ഥിനിയെ യുവാക്കൾ റോഡിൽ വെടിവെച്ചു കൊന്നു.

ഹരിയാനയിലെ ഫരീദാബാദ് ജില്ലയില്‍ പരീക്ഷകഴിഞ്ഞു പുറത്തിറങ്ങിയ കോളേജ് വിദ്യാർത്ഥിനിയെ യുവാക്കൾ റോഡിൽ വെടിവെച്ചു കൊന്നു. പരീക്ഷ കഴിഞ്ഞു കൂട്ടുകാരോടൊപ്പം പുറത്തിറങ്ങിയ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം വിഭലമായതോടെയാണ് യുവാക്കൾ നിറയൊഴിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പരീക്ഷയ്ക്കായി കോളേജിൽ എത്തിയ യുവതി തിരിച്ചു പോകുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മണിക്കൂറുകളോളം നടന്ന തെരച്ചിലിനൊടുവിൽ പ്രധാന പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വാഹനത്തിൽ സംഭവസ്ഥലത്തെത്തിയ പ്രതി യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി. യുവതിയെ വാഹനത്തിലേക്ക് വലിച്ച് കയറ്റാൻ ശ്രമിച്ചുവെങ്കിലും പെൺകുട്ടി എതിർത്തു. തുടർന്ന് പ്രതികളിലൊരാൾ യുവതിയെ വെടിവക്കുകയായിരുന്നു.