കഷണ്ടി കാര്യം മറച്ചുവച്ചത് വെട്ടിലാക്കി,ഭര്‍ത്താവിനെതിരെ വിശ്വാസ വഞ്ചന ആരോപിച്ച് ഭാര്യയുടെ പരാതി.

തലയിൽ കഷണ്ടി ഉള്ള കാര്യം മറച്ചുവച്ച് വിവാഹം ചെയ്ത ഭര്‍ത്താവിനെതിരെ വിശ്വാസ വഞ്ചന ആരോപിച്ച് ഭാര്യയുടെ പരാതി. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ ഭർത്താവിനെതിരെയാണ് ഭാര്യ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയത്. മുംബൈ യിലെ മിറാ റോഡിൽ 29കാരനായ ഭര്‍ത്താവിനെതിരെ 27 കാരി നായാ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നൽകുകയായായിരുന്നു.
ഇക്കഴിഞ്ഞ സെപ്തംബറിലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവ് കഷണ്ടി ഉണ്ടെന്ന കാര്യം യുവതി അറിയുന്നത്. ഭര്‍ത്താവ് വിഗ് വെച്ചിട്ടുണ്ടെന്ന സത്യം യുവതിയെ ഞെട്ടിച്ചു. വിവാഹത്തിന് മുമ്പ് ഇക്കാര്യം അറിഞ്ഞി രുന്നെങ്കിൽ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ല എന്നും പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. ഇക്കാര്യം ഭര്‍ത്താവിന്‍റെ ബന്ധുക്കളെ അറിയിച്ചെങ്കിലും, ഇതൊന്നും വലിയ കാര്യമാക്കേ ണ്ടതില്ലെന്നാണ് അവർ പ്രതികരിച്ചത്. കഷണ്ടി വിഷയം വിവാദ മായതോടെ ഭർത്താവിനെതിരെ പരാതികളുടെ കൂമ്പാരമാണ് ഭാര്യ നിരത്തുന്നത്. വിവാഹം കഴിച്ചു രണ്ടു മാസത്തിനുള്ളിലുള്ള കാര്യമാണിത്. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ തന്നെ പീഡിപ്പിക്കുന്നതായും, ഭര്‍ത്താവ് സംശയരോഗിയാണെന്നും തന്‍റെ ഫോണും തനിക്ക് വരുന്ന ഫോണ്‍കോളുകളും പരിശോധിക്കാ റുണ്ടെന്നും ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നും ഒക്കെയാണ് യുവതിക്ക് പരാതി പറയാനുള്ളത്. എല്ലാം തുടങ്ങിയത് കഷണ്ടിയിലാണ്.
യുവതിയുടെ പരാതിയില്‍ ഐപിസി 406(വിശ്വാസ വഞ്ചന), 500(മാനനഷ്ടം) എന്നീ വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തിരിക്കുന്ന. ഭര്‍ത്താവ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും താനെ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഷണ്ടി പ്രശ്നത്തിൽ രണ്ട് ദിവസത്തിനുള്ളില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്.