Kerala NewsLatest News
വിയ്യൂർ ജില്ലാ ജയിലിൽ അടുക്കള മാലിന്യം കളയാൻ പുറത്തുപോയ ശിക്ഷാ തടവുകാരൻ രക്ഷപ്പെട്ടു

തൃശൂർ: അടുക്കളയിലെ മാലിന്യം കളയാൻ പുറത്തുപോയ തക്കത്തിന് വിയ്യൂർ ജില്ലാ ജയിലിൽ നിന്നും ശിക്ഷാ തടവുകാരൻ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചതിരിഞ്ഞാണ് ഇയാൾ രക്ഷപ്പെട്ട വിവരം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരനാണ് സഹദേവൻ. കഴിഞ്ഞ ഡിസംബർ ഏഴിനാണ് ഇയാൾ ജയിലിൽ തടവുകാരനായി എത്തിയത്. പൊലീസും ജയിൽ അധികൃതരും അന്വേഷണം തുടങ്ങി.