വിചാരണകോടതിയെപ്പറ്റി പരാതി, നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി.

നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെക്കണമെന്ന് കേരള ഹൈക്കോടതി. നവംബർ 6 വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതിയുടെ ഉത്തരവ്. കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സര്‍ക്കാറും കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിൽ വിശദമായ വാദം കേള്‍ക്കണമെന്നും, ഹൈക്കോടതി പറഞ്ഞിട്ടുണ്ട്.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതായി നടി നൽകിയ ഹര്‍ജിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ദിലീപിന്റെ അഭിഭാഷകന് നടിയെ അധിക്ഷേപിച്ച് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ല. പല പ്രധാന വസ്തുതകളും കോടതി രേഖപ്പെ ടുത്തിയിരുന്നില്ല. നിരവധി അഭിഭാഷകരുടെ മുന്നിലാണ് തന്നെ വിസ്തരിച്ചതെന്നും,അഭിഭാഷകരെ കോടതി നിയന്ത്രിച്ചി ല്ലെന്നും, ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് കോടതി അധിക്ഷേപിച്ചെന്ന് കേസിലെ 7ാം സാക്ഷിയായ നടി തന്നോട് പറഞ്ഞതടക്കമുള്ള കാര്യങ്ങളാണ് നടി ഹൈക്കോടതിയെ അറിയിച്ചിരുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച പറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൊഴി നൽകാതിരിക്കാൻ മഞ്ജുവിനെ ദിലീപ് സ്വാധീനിക്കാൻ ശ്രമിക്കുകയുണ്ടായി. മകള്‍ വഴി സ്വാധീനിക്കാനാണ് ശ്രമിച്ചത്. ഇക്കാര്യം മഞ്ജു വാര്യർ വിസ്താര വേളയിൽ അറിയിച്ചെങ്കിലും അക്കാര്യം രേഖപ്പെടുത്താൻ കോടതി തയ്യാറായില്ലെന്നാണ് പ്രോസിക്യൂഷന് ഹൈക്കോടതിയെ അറിയി ച്ചിരി ക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്ന തിലും വീഴ്ച സംഭവിച്ചതായി സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.