Editor's ChoiceKerala NewsLatest NewsLocal NewsNationalNews

സമഗ്ര ആരോഗ്യ സർവ്വെ സർക്കാർ ജനങ്ങളെ വഞ്ചിച്ചുവോ?

സമഗ്ര ആരോഗ്യ സർവ്വേയിൽ വിവരങ്ങൾ അപ്പപ്പോൾ കനേഡിയൻ കമ്പനിക്ക് കൈമാറി സർക്കാർ വിവരദാതാക്കളെ വഞ്ചിക്കുകയാ
യിരുന്നുവെന്ന് റിപ്പോർട്ട്. സർവേയിലെ വിവരങ്ങൾ പുറത്തു വിടില്ലെന്നായിരുന്നു സർവേ നടത്തിയവർ വിവരദാതാക്കൾക്ക് നൽകിയ സത്യവാങ്മൂലം. പ്രോജക്ട് ഇൻവെസ്റ്റിഗേറ്റർമാർ, കോ–ഓർഡിനേറ്റർമാർ, നഴ്സുമാർ തുടങ്ങി വിവരശേഖരണവുമായി ബന്ധപ്പെട്ടവർക്കു മാത്രമേ വിവരങ്ങൾ ലഭ്യമാക്കൂവെന്ന ഉറപ്പും നൽകിയിരുന്നു. എന്നാൽ വിവരങ്ങൾ അപ്പപ്പോൾ കനേഡിയൻ ഏജൻസിക്കു കൈമാറുകയായിരുന്നു എന്ന വിവരമാണു പുറത്തു വന്നിരിക്കുന്നത്. ഇതോടെ സർക്കാർ ജനങ്ങളെ വഞ്ചിക്കു കയായിരുന്നു വെന്നതിന് വ്യക്തമായ തെളിവുകളായി.

ഇതിന് പുറമെയാണ് ഇപ്പോൾ 10 വർഷത്തെ തുടർ സർവേ വിവരങ്ങളും കാനഡയിലെ സ്വകാര്യ ഏജൻസിക്കു നൽകാൻ ധാരണയായിരി ക്കുന്നത്.കാനഡയിലെ പോപ്പുലേഷൻ ഹെൽത്ത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനാണ് സർവ്വേ വിവരങ്ങൾനൽകാൻ ധാരണയായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ തന്നെ സംസ്ഥാന സർക്കാരിന്റെ ഉത്തരവോ കേന്ദ്ര അനുമതിയോ ഇല്ലാതെയാണ് ഡേറ്റ കൈമാറിയത്. ഇതാണ് വൻ വിവാദങ്ങൾക്കിടയാക്കിയത്. അതേ സമയം വീണ്ടും വിവരങ്ങൾ കൈമാറാനുള്ള നീക്കത്തിലുടെ ജനങ്ങളെയും ഒപ്പം ഭരണ സംവിധാന ങ്ങളെയും വെല്ലുവിളിക്കുകയാണ് സർക്കാർ ചെയ്യുന്നത്.

ആദ്യ സർവേയിൽ പങ്കെടുത്ത കുടുംബങ്ങളെ വർഷം തോറും സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കുവാനാണ് തീരുമാനം. സർവേ യിൽ പങ്കെടുത്ത കുടുംബാംഗങ്ങളിൽ 2 വയസ്സിനു മുകളിലു ള്ളവരുടെ ചികിത്സാ ചരിത്രം, കഴിക്കുന്ന മരുന്നുകൾ, വിദ്യാഭ്യാസം, തൊഴിൽ, മദ്യപാന ശീലം, പുകയില ഉപയോഗം എന്നി വിവരങ്ങ ളാണ് ശേഖരിക്കുന്നത്. ഇതിന് പുറമെയാണ് അടുത്ത 10 വർഷത്തേക്ക് ഈ വീടുകൾ സന്ദർശിച്ചു വിവരങ്ങൾ ശേഖരിക്കാൻ രേഖാമൂലം അനുമതിയും വാങ്ങിയത്. ഒപ്പം സർവേയുടെ ഏകോപനം നിർവഹിച്ച അച്യുതമേനോൻ സെന്റർ ഫോർ മെഡിക്കൽ സയൻസ് സ്റ്റഡീസിന്റെ രേഖകളിലും 10 വർഷം തുടർ സർവേ ഉണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം ഈ ആരോപണങ്ങളെ തള്ളി ആരോഗ്യ വകുപ്പ് രംഗത്ത് വന്നു. പിഎഎച്ച്ആർ ഐയുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു സർവേ നടത്തിയതെന്നും അതുകൊണ്ടു മാത്രം വിവരങ്ങൾ അവർക്കു ലഭിക്കില്ലെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വാദം. പക്ഷെ വിവര ങ്ങൾ അപ്പപ്പോൾ പിഎച്ച്ആർഐക്കു നൽകാമെന്നു സമ്മതിക്കുന്ന അന്നത്തെ ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ ഇമെയിൽ സന്ദേശം പുറത്തു വന്നിരുന്നു.ഇത് വകുപ്പിൻ്റെ വാദങ്ങൾക്ക് തിരിച്ചടിയാണ്.

ആരോഗ്യസംബദ്ധമായ വിവരങ്ങള്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സി പോപ്പുലേഷന്‍ ഹെല്‍ത്ത് റിസര്‍ച്ചിനു വിറ്റുവെന്ന ആരോപണവുമായി ബന്ധപെട്ടു അന്വേഷണം നടത്തണമെ ന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തും നല്‍കി. സംസ്ഥാനത്തെ പത്തു ലക്ഷം ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്ക് വിറ്റുവെന്ന റിപ്പോർട്ട് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ കാരവന്‍ ആണ് പുറത്തു വിട്ടത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകളും പ്രസ്തുത മാധ്യമം പുറത്തു വിടുകയായിരുന്നു. സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യത്ത് ഒരു വ്യക്തിയുടെ അറിവോ സമ്മതമോ കൂടാതെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടില്ല എന്നതാണ് നിയമം നിലനിൽക്കെ ഒരു സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ നടപടിയെക്കുറിച്ചു അടിയന്തരമായി അന്വേഷണം നടത്തണമെന്ന് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button