രോഗിക്ക് കൂട്ടിരിപ്പിനു പോയ യുവതിയെ സെക്യൂരിറ്റി ജീവനക്കാരനടക്കം മൂന്നു പേർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിപ്പിനു പോയ യുവതിയെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനടക്കം മൂന്നു പേർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഡൽഹിയിൽ ആശുപത്രിയിലെ പാർക്കിങ് സ്ഥലത്തുവെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. ഒക്ടോബർ 30-ന് രാത്രിയിലാണ് സംഭവം. ആശുപത്രി സെക്യുരിറ്റി ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്.
ഡൽഹി രോഹിണിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കൊപ്പം കൂട്ടിരിപ്പിനായാണ് 30-കാരിയായ യുവതി
എത്തിയത് . കൂട്ടിരിപ്പുകാർക്കുള്ള ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന ഇവരെ രാത്രിയിലാണ് പരിശോധനയ്ക്കെന്ന വ്യാജേന പ്രതികൾ പാർക്കിങ് സ്ഥലത്തേക്ക്കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ഭിഷണിപ്പെടുത്തി മൂവരും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം യുവതി തന്നെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് അന്വേഷണത്തിലാണ് പ്രതികളായ മനീഷ്(22), പർവീൺ തിവാരി(24), കൻവാർ പാൽ(33) എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ ഒരാൾ ആശുപത്രിയിലെ സുരക്ഷ ജീവനക്കാരനാണെന്നും മറ്റ് രണ്ടു പേർ മുൻ സുരക്ഷാ ജീവനക്കാരാണെന്നും പോലീസ് പറഞ്ഞു.