ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം ചുമതല ഏറ്റു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരന് ചുമതല ഏറ്റെടുത്തു. ഭരണ സമിതി അംഗമാ യതില്‍ വലിയ സന്തോഷമുണ്ട്. ഉത്തരവ് ലഭിച്ച അന്ന് തന്നെ തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കി. കേസില്‍ തനിക്ക് പങ്കില്ല എന്ന് തെളിയിച്ച ശേഷമാണ് ചുമതല ഏറ്റെടുത്തത്. കള്ളക്കേസ് ചുമത്തി തന്നെ കരിവാരി തേക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. ഭരണ സമിതി അംഗമായി ചുമതല ഏറ്റെടുത്തശേഷം പത്രലേഖകരോട് സംസാരിക്കുകയായിരുന്നു കുമ്മനം.
എം. ശിവശങ്കറിന്റെ അറസ്റ്റ് മറയ്ക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് തനിക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ക്ക് പിന്നിൽ. ആറന്മുള വിമാനത്താവളത്തിനെതിരെയുള്ള സമരം ചെയ്തത് മുതൽ തനിക്കെതിരെ ചില ശക്തികള്‍ പ്രവർത്തിച്ചുവരുന്നുണ്ട്. ശോഭ സുരേന്ദ്രന്റെ വിമര്‍ശനത്തിന് പാര്‍ട്ടി പ്രസിഡന്റ് മറുപടി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന ഒരു സമീപനവും ഉണ്ടാകരുതെന്നാണ് തന്റെ നിലപാട്. കുമ്മനം പറഞ്ഞു.