കാർഷിക രംഗത്തുൾപ്പടെ സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികൾ; മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.

കോവിഡാനന്തരമുള്ള തിരിച്ചുവരവിൻ്റെ ഭാഗമായി കാർഷിക രംഗത്തുൾപ്പടെ സാമ്പത്തിക ഉത്തേജനത്തിന് 12 പദ്ധതികളുമായി കേന്ദ്രസർക്കാർ.കോവിഡ് പശ്ചാത്തലത്തിൽ തകർന്ന സാമ്പത്തികരംഗ
ത്തിനു കരുത്തേകാൻ പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കു ന്നതിന്റെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർ ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 65,000 കോടി രൂപയുടെ രാസവള സബ്സിഡി പ്രഖ്യാപിച്ചു. ഇതിന് പുറമെ ഗ്രാമമേഖലയിൽ അധികമായി 10,000 കോടി നൽകും.തൊഴിലുറപ്പ് പദ്ധതിക്ക് 10,000 കോടി രൂപയും അനുവദിച്ചു.അതോടൊപ്പം തന്നെ, രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ധനമന്ത്രി ആത്മനിര്‍ഭര്‍ റോസ്ഗാര്‍ യോജന പദ്ധതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.ഈ പദ്ധതി പ്രകാരം പുതിയ ജോലിയിൽ പ്രവേശിക്കുന്ന ആൾക്ക് കേന്ദ്രം ഇൻസെന്റീവും നൽകും.
ഗ്രാമീണ തൊഴിൽ മേഖലയ്ക്ക് അധികമായി 10,000 കോടിയുടെ പദ്ധ തി പ്രഖ്യാപിച്ചു. 28 സംസ്ഥാനങ്ങളിലായി 68 കോടിയോളം ഉപഭോ ക്താക്കളുള്ള ‘ഒരു രാജ്യം ഒരു റേഷൻ കാർഡ്’ പദ്ധതി വലിയ നേട്ട മാണ് കൈവരിച്ചത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും 28 സംസ്ഥാനങ്ങളിലായി 68.8 കോടി ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
രാജ്യത്തെ 39.7 ലക്ഷം നികുതിദായകര്‍ക്കായി ആദായ നികുതി വകുപ്പ് 1,32,800 കോടി രൂപ റീഫണ്ട് നല്കി. ഉത്സവ അഡ്വാന്‍സ് നല്‍കുന്നതിന്റെ ഭാഗമായി എസ്ബിഐ ഉത്സവ് കാര്‍ഡ് വിതരണം ചെയ്തു. മൂലധന ചെലവുകള്‍ക്കായി 3,621 കോടി രൂപ പലിശ രഹിതവായ്പയും അനുവദിച്ചു.ഉത്പന്ന നിര്‍മാണ ആനുകൂല്യ പദ്ധതി(പിഎല്‍ഐ)യുടെ ഭാഗമായി രണ്ടു ലക്ഷം കോടി രൂപയുടെ ഇന്‍സെന്റീവാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പത്തുമേഖലകളെക്കൂടി പദ്ധതിക്കുകീഴില്‍ കൊണ്ടുവരികയും അധികതുക അനുവദിക്കുകയും ചെയ്തു.
സർക്കാർ കരാറുകാർ കെട്ടിവയ്ക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചു.നിലവിൽ അഞ്ച് മുതൽ 10 ശതമാനം ആയിരുന്നു. വീടുകൾ വാങ്ങുന്നവർക്ക് കൂടുതൽ ആദായനികുതി ഇളവും പ്രഖ്യാപിച്ചു. 15,000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും. 1,000ത്തിൽ അധികം പേരുള്ള കമ്പനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം നല്‍കും. നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ചു. ഒരുവര്‍ഷം മൊറട്ടോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കും. ഭവന നിർമാണ മേഖലയിൽ ആദായനികുതി വകുപ്പ് ഇളവ് പ്രഖ്യാപിച്ചു. നഗരമേഖലയിൽ ഭവന നിർമാണത്തിന് 18,000 കോടി രൂപയും അനുവദിച്ചു.സർക്കിൾ റേറ്റിനും യഥാർത്ഥ വിലയ്ക്കും ഇടയിൽ അവകാശപ്പെടാവുന്ന വ്യത്യാസം 10 നിന്ന് 20 ശതമാനമാക്കി.കോവിഡ് വാക്സീൻ ഗവേഷണത്തിന് 900 കോടി രൂപയുടെ പദ്ധതി. വാക്സീൻ വില, വിതരണം എന്നിവയ്ക്ക് വേറെ തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു
രാജ്യത്തെ സാമ്പത്തിക രംഗം തിരിച്ചു വരവിന്റെ പാതയിലെന്ന് മെഗാ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. മുമ്പ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ സാമ്പ ത്തികവളര്ച്ചയ്ക്കു ഗുണകരമായെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേ ളനത്തില്‍ വ്യക്തമാക്കി.