കൊടിയേരി കൊണ്ട് തീരില്ല, പിണറായിയുടെ രാജിയാണ് ആവശ്യം.

സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ, കെ ഫോൺ തുടങ്ങി നീളുന്ന അഴിമതിയുടെയും ക്രമക്കേടുകളുടെയും മുൾ മുനയിൽ സി പി എമ്മും സർക്കാരും ചക്ര ശ്വാസം വലിക്കുമ്പോൾ കോടിയേരിയുടെ രാജി കൊണ്ട് ഈ പ്രശ്നങ്ങൾ എല്ലാം തീരുമോ. ഇല്ലെന്നു മാത്രമല്ല കോടിയേരിയുടെ രാജിയോടെ മുഖ്യമന്ത്രി പിണറായിയുടെ രാജിക്കാ യി പ്രതിപക്ഷ സമ്മർദ്ദം വർധിച്ചിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം കോടിയേരി ബാലകൃഷ്ണൻ സ്ഥാനം ഒഴിഞ്ഞ തോടെ മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷം പ്രധാനമായും ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടുണ്ട്. കോടിയേരി മാറി നിന്നത് മുഖ്യമന്ത്രിയുടെ രാജിയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.പി.എ മജീദും പറഞ്ഞിട്ടുണ്ട്.
കോടിയേരി സ്ഥാനം ഒഴിഞ്ഞ വിവരം പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ രാജിയാണ് ആദ്യം വേണ്ടതെന്ന് പ്രതിപക്ഷ നേതാക്കൾ ഒരേ സ്വരത്തിൽ പറയുകയായിരുന്നു. കോടിയേരിയുടെ രാജി കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നവെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. കോടിയേരി സ്ഥാനം ഒഴിഞ്ഞത് നേരത്തെ ആകാമായിരുന്നു വെന്നായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്. സിപിഎമ്മിന്റെ ശക്തി കുറഞ്ഞ് കൊണ്ടിരിക്കുകയാണെന്നും അത് പ്രതിഫലിക്കുമെന്നും പറഞ്ഞ മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പിണറായിയുടെ രാജിയാണ് വേണ്ടതെന്നാണ് പലതവണ പറഞ്ഞിട്ടുള്ളത്.
പാര്‍ട്ടിയും സര്‍ക്കാരും കടുത്ത രാഷ്ട്രീയ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് കോടിയേരി പദവിമാറ്റത്തിനു തയ്യാറാ യിരി ക്കുന്നത്. സ്വര്‍ണക്കടത്തില്‍ ആരംഭിച്ച വിവാദങ്ങള്‍ ബിനീഷ് കോടിയേരിയിലെത്തിയപ്പോൾ നിൽക്കക്കള്ളിയില്ലാത്ത പടിയിറക്കം എന്നുവേണം പറയാൻ. തദ്ദേശതെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് പുതിയ മാറ്റങ്ങള്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സിപിഐ എം എങ്കിലും, മുഖ്യമന്ത്രിയുടെ അടുത്ത സെക്രട്ടറിയെക്കൂടി ഇ ഡി ചോദ്യം ചെയ്തശേഷം മാത്രമേ ലക്ഷ്യം വെക്കുന്ന പ്രതീക്ഷയുടെ ജാതകം നോക്കാനാവൂ.
മകന് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി നിരസിക്കു കയും ബംഗളൂരു ജയിലിൽ റീമാൻറ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിസന്ധികളിൽ മനം നൊന്ത അവസ്ഥയിൽ കോടിയേരിയുടെ പടിയിറക്കം നടക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരായ ആരോപണം തദ്ദേശ തെരഞ്ഞെടുപ്പു പ്രചാരണത്തി നിടെ ചോദ്യങ്ങളാകുമെന്നു ഉറപ്പായിരിക്കെ, ഇനി കോടിയേരി എന്തിനു രാജിവെച്ചു എന്ന സത്യം കൂടി വോട്ടർമാരോട് സി പി എമ്മിന് പറയേണ്ടി വരും. ധാര്‍മികതയുടെ പേരില്‍ മാറിനിന്നെന്നു ചൂണ്ടിക്കാട്ടി പ്രതിരോധിക്കാമെന്നുള്ള കണക്ക് കൂട്ടലുകൾ മുഴുവൻ അസ്ഥാനത്താണ്. ബിനീഷ് വിഷയം ഉണ്ടാക്കിയ കുരുക്കിൽപെട്ടാണ് സ്ഥാന മാറ്റമെങ്കിലും, ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ആണ് സ്ഥാനമാറ്റം എന്ന് ജനത്തോടെ പറയാൻ കീഴ്ഘട കങ്ങളോട് വരെ നിർദേശിക്കേണ്ടിവരും. എന്തൊക്കെ ന്യായ വശങ്ങൾ നിർത്തിയാലും, ബിനീഷ് തെറ്റുചെയ്തു എന്ന് അംഗീകരിക്കുന്നതിനു തുല്യമായാണ് സ്ഥാനമാറ്റത്തെ ജനം വിലയിരുത്തുക. ആരോഗ്യപ്ര ശ്നങ്ങളെന്നു പറഞ്ഞാല്‍ ജനം അംഗീകരിക്കില്ലെന്നും യഥാര്‍ഥ കാരണങ്ങള്‍ തുറന്നു പറയണമായിരുന്നു എന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ തന്നെ ഉണ്ട്. കോടിയേരിയുടെ പദവിമാറ്റം അനുകൂ ലഘടകമാക്കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമമെങ്കിലും, അത് ഗുണത്തേക്കാളേറെ ദോഷമാകാനുള്ള സാധ്യതയാണ് ഏറെ കാണുന്നത്.