ബിനീഷ് കോടിയേരിക്കെതിരെ വിവരങ്ങൾ നൽകിയെന്നാരോപിച്ച് ഗുണ്ടാ മോഡൽ അക്രമം.

തിരുവനന്തപുരം / ബിനീഷ് കോടിയേരിക്കെതിരെ അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറി എന്നാരോപിച്ച് വ്യാപാരിക്ക് നേരെ ഗുണ്ടാമോഡൽ അക്രമം. ബിനീഷിന്റെ പഴയകാല സുഹൃത്തി നെതിരെയാണ് ബിനീഷിന്റെ മുൻ ഡ്രൈവറും, ഇപ്പോൾ ബിനീഷി ന്റെ ബിനാമിയുമായി പ്രവർത്തിച്ചുവരുന്നതായി പറയുന്ന ആളുടെ നേതൃത്വത്തിൽ ഗുണ്ടാ മോഡൽ അക്രമം നടന്നത്. തിരുവനന്തപുരത്ത് ലോഡ്രിംഗ് സ്ഥാപനം നടത്തിവരുന്ന ശാസ്തമംഗലം സ്വദേശി ലോറൻ സ് എന്നയാൾക്കെതിരെയാണ് അക്രമണമുണ്ടായത്. റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്തും ലോറൻസ് സജീവമാണ്. സംഭവവുമായി ബന്ധ പ്പെട്ട് ലോറൻസ് മ്യൂസിയം പോലീസിൽ പരാതി നൽകി. ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും ബിനീഷ് അറസ്റ്റിലായ ശേഷവും തനിക്ക് ഫോണിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ശാസ്തമംഗലത്ത് മുടിവെട്ടാൻ പോയപ്പോഴായിരുന്നു ലോറൻസിന് നേരെ ആക്രമണമുണ്ടായത്. അക്രമികളിൽ നിന്നും രക്ഷപ്പെട്ട ലോറൻ സ് മ്യൂസിയം പോലീസിൽ വിവരമറിയിച്ചു. പിന്നീട് പോലീസെ ത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അക്രമിസംഘം തന്റെ വീടിന് നേരെയും ആക്രമണം നടത്തിയെന്നും ബീനീഷിൻ്റെ ഡ്രൈവർ മർദ്ദിച്ചെന്നും ലോറൻസ് പറയുന്നു. അക്രമിസംഘം വീടിന്റെ ഗേറ്റ് തല്ലിത്തകര്‍ത്ത് കല്ലെറിഞ്ഞു. ബിനീഷിന്റെ സാമ്പത്തിക ഇടപാടുക ളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നല്കിയെ ന്ന് ആരോപിച്ചാണ് ആക്രമണമെന്നാണു മുഖ്യമായും പരാതി ഉണ്ടാ യിരിക്കുന്നത്. ലോറന്‍സിനെ ഭീഷണിപ്പെടുത്തിയ മൊബൈല്‍ സന്ദേശ ങ്ങളും പൊലീസിനു കൈമാറിയിട്ടുണ്ട്.