കോവിഡ് തന്നെ മുഖ്യം! യു ഡി എഫ് പ്രകടന പത്രിക പുറത്തിറങ്ങി.

തിരുവനന്തപുരം: എല്ലാ വാർഡിലും കോവിഡ് വാക്സിൻ പ്രധാന നിർദ്ദേശമാക്കി തദ്ദേശതെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രകടന പത്രിക പ്രകാശനം ചെയ്തു.
കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഇന്ത്യയിലെത്തിയാല്‍ അതിവേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സൗകര്യമൊരുക്കും. എല്ലാ വാര്‍ഡുകളിലും വാക്‌സിന്‍ എത്തിക്കുമെന്നും യുഡിഎഫിന്റെ പ്രകടനപത്രികയില്‍ ഉറപ്പ് നല്‍കുന്നു.തദ്ദേശ സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും.
തദ്ദേശ സ്ഥാപനങ്ങളില്‍ വെട്ടിക്കുറച്ച ഫണ്ട് യുഡിഎഫ് അധികാ രത്തില്‍ എത്തിയാല്‍ പുനഃസ്ഥാപിക്കും. എല്ലാ തദ്ദേശസ്ഥാ പനങ്ങള്‍ക്കും പ്രത്യേകം പ്രകടന പത്രികകള്‍ പുറത്തിറക്കുമെന്നും യുഡിഎഫ് വാഗ്ദാനം ചെയ്യുന്നുണ്ട്. പുനര്‍ജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളുമെന്ന മുദ്രാവാക്യത്തോടെയാണ് യുഡിഎഫ് പ്രകടന പത്രിക.