Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

നടൻ ദേവൻ കേരളത്തിലെ ഉയർന്നുവരുന്ന ശക്തനായ നേതാവെന്ന് വാഴ്ത്തി ‘ഫോർബ്‌സ് ഇന്ത്യ’

തിരുവനന്തപുരം / കേരളത്തിന്റെ രാഷ്ട്രീയ രംഗത്തേക്ക് ‘നവകേരള പീപ്പിൾസ് പാർട്ടി’യുമായി രംഗപ്രവേശം ചെയ്ത നടൻ ദേവൻ കേരളത്തിലെ ഉയർന്നുവരുന്ന ശക്തനായ നേതാവെന്ന് വാഴ്ത്തി ‘ഫോർബ്‌സ് ഇന്ത്യ’ മാസികയുടെ ലേഖനം. ഫോർബ്സിന്റെ ഓൺലൈൻ സൈറ്റിൽ ആണ് ലേഖനം പ്രസിദ്ധീകരിക്കുന്നത്. നടന്റെ ഒരു അഭിമുഖതോടൊപ്പമാണ് മാസിക ഇത്തരം ഒരു ഒരു തലക്കെട്ട് നൽകിയത്. എന്നാൽ വൈകാതെ തന്നെ ഈ അഭിമുഖം തങ്ങളുടെ വെബ്‌സൈറ്റിൽ നിന്നും ഫോർബസ് മാസിക നീക്കം ചെയ്യുകയായിരുന്നു. ഇത്തരത്തിൽ ഒരു ലേഖനം മാസിക പ്രസിദ്ധീകരിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ സംസ്ഥാനത്തെ ഇടതു പക്ഷ നേതാക്കൾക്കിടയിൽ ഇക്കാര്യം ചർച്ചാവിഷയമായിരുന്നു. കേരളത്തിന്റെ പേര് വാനോളം പുകഴ്‌ത്താൻ പിൻ പണി ചെയ്യുന്ന പിന്നാമ്പുറ പി ആർ വിരുതന്മാർ ദേവന്റെ ലേഖനത്തിൽ ഇടപെടുകയായിരുന്നു എന്നാണു ഉയരുന്ന ആരോപണം. മുഖം മൂടി അണിഞ്ഞ പി ആർ വിരുതന്മാരുടെ സമ്മർദ്ദത്തിന് വഴങ്ങി ലേഖനം പിൻവലിക്കുകയായിരുന്നു എന്നും സോഷ്യൽ മീഡിയയിൽ പ്രചാരണം കൊഴുക്കുകയാണ്. ഏതായാലും കേരള രാഷ്ട്രീയത്തിൽ ദേവൻ ചർച്ചയാവുകയാണ്. ഫോർബസ് പറഞ്ഞില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവന്റെ സ്ഥാനാർത്ഥിത്വം നിർണ്ണായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button