Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

പിണറായിക്കും, രമേശ് ചെന്നിത്തലക്കുമെതിരെ ബിജു രമേശ്.

തിരുവനന്തപുരം/ ബാർ കോഴക്കേസ് ആരോപണങ്ങളുമായി ബന്ധപെട്ടു പിണറാ യിക്കും, രമേശ് ചെന്നിത്തലക്കുമെതിരെ ബിജു രമേശ്. കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുകയാണെന്നും, വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ബിജു രമേശ് മാധ്യങ്ങളുടെ പറഞ്ഞു. പിണറായി വിജയന്റെ വീട്ടിലെത്തി കെ.എം മാണി കണ്ടിരുന്നു. അതിന് ശേഷമാ ണ് കെ.എം.മാണിക്കെതിരെ കേസ് അന്വേഷിക്കാത്തത്. കേസ് അന്വേ ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പൊലീസിനോട് പറയുകയാ യിരുന്നു. ഇപ്പോഴുള്ള വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല. വിജിലൻ സിന് മൊഴി കൊടുത്താൽ നാളെ കേസ് ഒത്തു തീർപ്പാക്കില്ലെന്ന് ഉറപ്പുണ്ടോ. വിജിലൻസ് അന്വേഷണം വെറും പ്രഹസനമാണ്. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണം. ബിജു രമേശ് പറയുന്നു.


ബാർക്കോഴ ആരോപണത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. തന്നോട് ഉറച്ച് നിൽക്കാൻ പറഞ്ഞ പിണറായി വിജയൻ വാക്ക് മാറ്റിയെന്നും ബിജു രമേശ് ആരോപിക്കുന്നു. കളളക്കേസ് എടുക്കുമെന്ന ഭീഷണി വന്നപ്പോൾ കോടിയേരി ബാലകൃഷ്‌ണനെ കണ്ടിരുന്നു. പിന്നാലെയാണ് പിന്മാറരുതെന്ന് പിണറായി തന്നോട് പറയുന്നത്. ന്യായവും നീതിയും തനിക്ക് ലഭിക്കുന്നില്ല. കെ എം മാണി പിണറായിയെ സന്ദർശിച്ചതോടെയാണ് ബാർക്കോഴ കേസ് നിലച്ചത്. മാണിയും പിണറായിയും ഒത്തുകളിച്ചു. പ്രതിയായ വ്യക്തിയെയാണ് പിണറായി അന്ന് കണ്ടത്. ബിജു രമേശ് ആരോപിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പഴയ ആദർശ ശുദ്ധി ഇപ്പോഴില്ല. തന്നെ മാനസികമായി തകർക്കാനും സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനും ശ്രമിച്ചു. വിജിലൻസ് അന്വേഷണം പ്രഹസനമായതിനാൽ കേന്ദ്ര ഏജൻസികൾ ബാർക്കോഴ കേസ് അന്വേഷിക്കണം. എം എൽ എമാരും മന്ത്രിയുമായിരുന്ന 36 പേർ അന്ന് തിരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്‌മൂലം തെറ്റായിരുന്നു. അത് അന്ന് പിണറായിയോട് പറഞ്ഞപ്പോൾ കൈയിൽ വച്ചിരിക്കാനാണ് പറഞ്ഞതെന്നും ബിജു രമേശ് കുറ്റപ്പെടുത്തുന്നു.
ജോസ് കെ മാണി തന്നെ സ്വാധീനിക്കാൻ ശ്രമിച്ച കാര്യം വിജിലൻസിന് എഴുതി കൊടുത്തതാണ്. എന്നാൽ അതൊന്നും അന്വേഷിക്കാൻ അധികാരമില്ലെന്നാണ് വിജിലൻസ് പറഞ്ഞത്. അധികാരമുളള ഏജൻസി കേസ് അന്വേഷിക്കണം. രമേശ് ചെന്നിത്തലയുടെ പഴയ സാമ്പത്തിക അവസ്ഥ എന്താണെന്നും ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥ എന്താണെന്നും എല്ലാവർക്കും അറിയാമെന്നും ബിജു രമേശ് പറയുന്നു.
രമേശ് ചെന്നിത്തലയുടെ പേര് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ അതിലൊന്നും കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സുകേശൻ പറയുകയായിരുന്നു. 164 സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതിന് മുൻപ് രമേശ് ചെന്നിത്തല വിളിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ കുടുംബാംഗങ്ങളും വിളിച്ചു. ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അക്കാരണംകൊണ്ടാണ് 164 സ്റ്റേറ്റ്‌മെന്റിൽ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നത്. ആഭ്യന്തര മന്ത്രിയായ ചെന്നിത്തല പിന്നീട് എന്നെ ബുദ്ധിമുട്ടിച്ചു.
ജീവന് തന്നെ ഭീഷണിയുണ്ടായിരുന്നു. സൂക്ഷിക്കണമെന്ന് ഇന്റലിജൻസ് വിഭാഗം പറഞ്ഞിരുന്നതാണ്. വാഹനാപകടം വരെ പ്രതീക്ഷിച്ചിരുന്നു. തന്നെ അപായപ്പെടുത്താൻ ശ്രമം നടന്നു. രണ്ട് തമിഴ്‌നാട് സ്വദേശികളെ തന്റെ വീട്ടിൽ നിന്ന് പിടികൂടി. ഒരാളെ പിടിച്ച് പൊലീസിൽ ഏൽപ്പിച്ചിട്ടും ഉന്നത ഇടപെടലിൽ പൊലീസ് കേസെടുത്തില്ല. ബിജു രമേശ് ആരോപിച്ചു. ഞാൻ ആരുടേയും വക്താവല്ല. വ്യാജ കേസുകളിൽ വേട്ടയാടിയപ്പോൾ പോലും മാറിയിട്ടില്ല. മാറി പോകുന്നത് രാഷ്ട്രീയക്കാർക്കാണ്. പറഞ്ഞ കാര്യങ്ങളെല്ലാം നിരവധി തവണ ആവർത്തിച്ചു പറഞ്ഞതാണ്. ആരെയും വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ബിജു രമേശ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button