സ്വര്‍ണ വില കുതിക്കുന്നു,പവന് 400 രൂപയുടെ വര്‍ധന.

രാജ്യത്ത് സ്വര്‍ണ വില കുത്തനെ ഉയർന്നു. സ്വര്‍ണ വില പവന് 400 രൂപയുടെ വര്‍ധനവിലൂടെ സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചു. പവന് 35,120 രൂപയിലും ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4390 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. വിലയിൽ മേലേക്ക് കുത്തിക്കുകയും, ഇതിനിടെ തിരിച്ചിറങ്ങുകയും ചെയ്ത സ്വര്‍ണവില തിങ്കളാഴ്ച മുതല്‍ മുകളിലേക്ക് പോവുകയാണ്. മെയ് 18ന് ഗ്രാമിന് 4,380 രൂപയും പവന് 35,040 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഒടുവിലത്തെ റിക്കാര്‍ഡ് വില. ബുധനാഴ്ചയും, വ്യാഴാഴ്ചയുമായി, മാത്രം ഗ്രാമിന് 100 രൂപയുടെയും പവന് 800 രൂപയുടെയും വര്‍ധനവ് ആണ് ഉണ്ടായത്. ഈ ആഴ്ച ഇതുവരെ ഗ്രാമിന് 120 രൂപയുടെയും, പവന് 960 രൂപയുടെയും വർധന ഉണ്ടായി. ബുധനാഴ്ച ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനവാണ് ഉണ്ടായത്.