CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി ബി. പ്രദീപ് കുമാർ അറസ്റ്റിലായി.

കൊല്ലം/ നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണി പ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി ബി. പ്രദീപ് കുമാർ അറസ്റ്റിലായി. കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായി മൊഴി നൽകിയില്ലെങ്കിൽ മാപ്പുസാക്ഷിയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്. കാസർ ഗോഡ് സ്വദേശി വിപിൻലാൽ ആണ് പരാതിയിലാണ് അറസ്റ്റ് ഉണ്ടാ യത്. പത്തനാപുരത്തുനിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറി നെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോടിന് കൊണ്ടുപോയി. പ്രദീപ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസർ ഗോഡ് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രദീപ് കുമാറിന് കൃത്യമായ പങ്കുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരുന്നത്.