Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

പോലീസ് പിണറായിയെ തോൽപ്പിച്ചു.

തിരുവനന്തപുരം / ഒരു ആഭ്യന്തര മന്ത്രി എന്ന നിലയിൽ താൻ ഒരു പരാജയമാണെന്ന് സംസ്ഥാന മുഖ്യ മന്ത്രിയായ പിണറായി വിജയൻ ഒരിക്കൽ കൂടി തിരിച്ചറിഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയയിലെ അപഹാസ്യമായ പോസ്റ്റുകൾക്ക് തടയിടാനെന്നപേരിലും സ്ത്രീ സുരക്ഷയുടെ പേരിലും, വ്യക്തമായി ചില മാധ്യമങ്ങളെ കുറിവെച്ചു, മുഖ്യൻ തന്നെ ഫേസ് ബുക്കിൽ കുറിച്ചിട്ട പോലെ ചില വ്യക്തിഗത ചാനലുകൾ ഉൾപ്പടെയുള്ള മാധ്യങ്ങളുടെ വായടപ്പിക്കാനും, പൂട്ടിടാനും നടത്തിയ നീക്കമാണ് ഇപ്പോൾ തകർന്നു പോയിരിക്കുന്നത്. അതിനായി പൊലീസ് പറയുന്നത് കേട്ട് കണ്ണുമടച്ചു വിശ്വസിച്ച പിണറായിക്കു പണികൊടുത്തത് താൻ അതിരിലധികം വിശ്വസിക്കുന്ന പോലിസ്സാണ്. ഡിജിപിയുടെ നിര്‍ദേശം മുഖ്യമന്ത്രി കണ്ണുമടച്ച് വിശ്വസിച്ചാതാണ് ഈ കൊടും പാകത്തിനിടെ കാൽ വഴുതി വീഴാൻ കാരണമാക്കിയത്.

പോലീസ് ചട്ടത്തിൽ നിയമഭേദഗതി കൊണ്ട് വന്ന് മൂന്നാം ദിവസം പിന്‍വലിക്കേണ്ടി വന്ന ഇന്ത്യ കണ്ട ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ ഇപ്പോൾ. തന്നെയും,തന്റെ പാർട്ടിയെയും കുറ്റപ്പെടുത്തുന്ന മാധ്യമങ്ങളെ തുടച്ചു നീക്കാൻ അധികാര കസേരയുടെ പിൻ ബലത്തിൽ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മാധ്യമമരണ നിയമവും, അതിനായി ഓർഡിനൻസും കൊണ്ട് വരുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ഖ്യാതിയും ഇതോടെ പിണറായിക്കു സ്വന്തമാക്കാനായി. കമ്മ്യുണിസ്റ് പാർട്ടിയെ മാത്രമായി നേതാക്കളെ പോലും പോലീസ് ചട്ടത്തിൽ നിയമഭേദഗതി കൊണ്ട് വന്നു പിണറായി വിജയൻ നാണം കെടുത്തിയിരി ക്കുക യാണ്. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്
ഉണ്ടായ കനത്ത തിരിച്ചടിയാണിത്. തികഞ്ഞ ഭരണ പരാജയമാണിത്. കമ്മിഷണറേറ്റ് രൂപീകരണം പോലെ പൊലീസിന് അമിത അധികാരം നല്‍കാനുള്ള രണ്ടാമത്തെ നീക്കമായിരുന്നു ഇത്. ചര്‍ച്ചയോ കൂടി ആലോചനകളോ ഇല്ലാതെ പൊലീസിനെ മാത്രം വിശ്വസിച്ചു നടത്തിയ നടപടികളാണ് ഇപ്പോൾ ക്ഷ..,റ.. വരക്കാൻ കാരണമായത്.
കോവിഡിനെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ തടയണമെന്ന ആവശ്യം ഉയര്‍ന്നപ്പോഴാണ് വ്യാജവാര്‍ത്തകള്‍ മൊത്തത്തില്‍ നിയന്ത്രിക്കാ മെന്ന ഡിജിപിയുടെ നിര്‍ദേശം ഉണ്ടാവുന്നത്. സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തിപ്പെടുത്തലിനെതിരെ ഭാഗ്യലക്ഷ്മിയും കൂട്ടരും നേരിട്ട് ഇറങ്ങിയതോടെ സൈബര്‍ ലോകത്തെ നിയന്ത്രിക്കാനെന്ന പേരില്‍ മാധ്യമങ്ങളെ ഒന്നടങ്കം കൂച്ചുവിലങ്ങിടുന്ന നിയമം നടപ്പാക്കുക യായിരുന്നു. നിയമം ഗവർണർ ഒപ്പിടാൻ പോകുന്നതിനു മുൻപ് പാര്‍ട്ടി നയമെന്തെന്നു ഒന്ന് തിരിഞ്ഞു ചിന്തിക്കുക പോലും ഉണ്ടായില്ല. മൗലികാവകാശം ലംഘിക്കുന്നതാണോ എന്നുപോലും നോക്കിയില്ല. സ്വന്തം മുന്നണിയില്‍ നിന്ന് വേണ്ടെന്ന അഭിപ്രായം വന്നിട്ടും, ഓർഡിനൻസ് കൊണ്ട് വരാൻ കൂടിയ മന്ത്രി സഭ യോഗത്തിൽ സ്വന്തം മുന്നണിയിലെ ഒരു മന്ത്രി ഗൗരകരമായി കുറ്റപ്പെടുത്തിയിട്ടും ഒന്നും ചെവികൊണ്ടില്ല. പൊലീസിനെ മാത്രം വിശ്വസിച്ച് ഇപ്പൊ ശരിയാക്കിത്തരാമെന്ന മട്ടിൽ ഒരു ഒറ്റ പോക്കായിരുന്നു.

ഒടുവില്‍ പാര്‍ട്ടിയുടെയും, മാധ്യങ്ങളുടെയും, പൊതു സമൂഹ ത്തിന്റെയും പ്രതിഷേധത്തിനു മുന്നില്‍ അപഹാസ്യനായി സ്വയം തെറ്റ് തിരുത്തേണ്ട അവസ്ഥ വന്നു. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന കമ്മിഷണറേറ്റ് രൂപീകരണത്തിന്റെ കാര്യത്തിലും പിണറായി എന്ന മുഖ്യ മന്ത്രിയെ വെട്ടിലാക്കിയത് പോലീസ് തന്നെയായിരുന്നു. അന്നും സിപിഐയുടെ എതിര്‍പ്പ് ഉണ്ടായിരുന്നു. വേണ്ടെന്നവർ പറഞ്ഞു. അന്ന് ആ എതിർപ്പ് അവഗണിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും കമ്മിഷ ണറേറ്റ് ഇന്നും പൂര്‍ണതോതില്‍ പ്രാവര്‍ത്തിക്കാനാവാത്ത അവസ്ഥ യിലാണ്. സിഎജി കണ്ടെത്തിയ ക്രമക്കേടുകളും കസ്റ്റഡി മരണവും, പറഞ്ഞാൽ കേൾക്കാത്ത ക്രൂരതയും, കേസന്വേഷണങ്ങ ളിലെ തകിടം മറിച്ചിലുകളുമൊക്കെ കൊണ്ട് സര്‍ക്കാരിന് തീരാത്ത തലവേദനയാ യിരിക്കുകയാണ് പോലീസ്. അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ പോലീ സ് ആഭ്യന്തര മന്ത്രിയായ പിണറായിയെ തോൽപ്പിച്ചിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button