തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷപദവി, കോടതി ഉത്തരവിനെതിരെ സർക്കാരും, തിരഞ്ഞെടുപ്പു കമ്മിഷനും അപ്പീൽ നൽകി.

കൊച്ചി / തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷപദവി തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ സംവരണം ചെയ്യരുതെന്നും അങ്ങനെ തുടരു ന്നവ ഇത്തവണ പൊതു വിഭാഗത്തിൽ ഉൾപ്പെടുത്ത ണമെ ന്നുമുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാ രും തിരഞ്ഞെടുപ്പു കമ്മിഷനും ഹൈക്കോടതിയിൽ അപ്പീൽ നൽകി. കോടതി എടുത്ത തീരുമാനത്തിൽ എതിർ സത്യവാങ്മൂലം നൽകാൻ സമയം ലഭിച്ചില്ലെന്ന കാരണം കാണിച്ചാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്ന തിനാൽ സംവരണ ക്രമം തിരുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടു കൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തി ൽ അപ്പീൽ നൽകിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ച 12ന് ശേഷമാ ണു ഹൈക്കോടതി സിംഗിൾ ബെഞ്ച് സംവരണ വിഷയത്തിൽ രാജ്യ ത്ത് നിലനിൽക്കുന്ന നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ഇത്തര മൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്. 16നായിരുന്നു ഹൈക്കോട തിയുടെ ഉത്തരവ് ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പു നടപടി ക്രമങ്ങൾ ആരംഭിച്ചശേഷം കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാവില്ല എന്ന വാദമാണു സർക്കാർ അപ്പീലിൽ ഉന്നയിച്ചിട്ടുള്ളത്. സമാനതകളുള്ള ഹർജികളെല്ലാം ഒറ്റബാച്ചുകളായാണ് കോടതി പരിഗണിച്ചതെന്നും, ഇത് ശരിയായില്ലെന്നും അപ്പീലിൽ പറഞ്ഞിരിക്കുന്നു.