Editor's ChoiceKerala NewsLatest NewsLocal NewsNationalNews
ബാർ കോഴ ഇടപാടിൽ മുഖ്യമന്ത്രിയെ കുറിച്ച് അന്വേഷണം വേണമെന്ന് പരാതി.

തിരുവനന്തപുരം / ബാർ കോഴ ഇടപാടിൽ മുഖ്യമന്ത്രിയെ കുറിച്ച് ബിജു രമേശിന്റെ വെളിപ്പെടുത്തൽ സംബന്ധിച്ചു അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.ജി മോഹൻദാസിന്റെ പരാതി. കെ.എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി അട്ടിമറിച്ചു വെന്നാണ് പരാതിയിൽ മോഹൻദാസ് ആരോപിക്കുന്നത്. മാണി ക്കെതിരായ അന്വേഷണം മുഖ്യമന്ത്രി അട്ടിമറിച്ചു എന്ന് ബിജു രമേശ് നേരത്തെ പറഞ്ഞിരുന്നു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാന ത്തിലാണ് മോഹൻദാസ് മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത്. ആഭ്യന്തര സെക്രട്ടറിയ്‌ക്കാണ് മോഹൻദാസ് പരാതി നൽകിയി രിക്കുന്നത്. മുഖ്യമന്ത്രിയെ കെ.എം മാണി നേരിൽ കണ്ടശേഷമാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത് എന്നായിരുന്നു ബിജു രമേശ് ആരോപണം ഉന്നയിച്ചിരുന്നത്.