ശിവശങ്കര്‍ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് ശേഷം വിട്ടുവാങ്ങിയ കാര്‍ഗോയിൽ എന്തായിരുന്നു ?

തിരുവനന്തപുരം / യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിന്റെ മറവിൽ നടന്ന വിവാദമായ സ്വർണ്ണക്കടത്തു കേസു മായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം പുതിയ വഴിത്തി രിയിലേക്ക്. വിമാനത്താവളത്തിന് പുറമെ, കപ്പല്‍ മാര്‍ഗവും നയത ന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നതായിട്ടാണ് എന്‍ഫോ ഴ്സ്മെ ന്റ് ഇപ്പോൾ സംശയിക്കുന്നത്. 2020 ഏപ്രിലില്‍ രണ്ടിന് കൊച്ചിയിൽ കപ്പലിൽ എത്തിയ കാർഗോ സംബന്ധിസിച്ചും അന്വേഷണം നടക്കു കയാണ്. എൻഫോഴ്‌സ്‌മെന്റിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാന ത്തിൽ ഏപ്രിലില്‍ രണ്ടിന് എത്തിയ കാര്‍ഗോ പരിശോധിക്കാന്‍ കസ്റ്റംസിന്‍റെ തന്നെ അസ്സസ്സിംഗ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയിരുന്ന താണ്. എന്നാല്‍ കാര്‍ഗോയുടെ പരിശോധന ഉണ്ടായില്ല. പരിശോധന നടത്താതെ കാര്‍ഗോ വിട്ടു കൊടുക്കുന്നത്, സ്വപ്നയുടെ പറഞ്ഞത നുസരിച്ചു എം ശിവശങ്കര്‍ മുതിർന്ന കസ്റ്റംസ് ഓഫീസറെ വിളിച്ചതിന് ശേഷമായിരുന്നു. എന്തടിസ്ഥാനത്തിലാണ് കാര്‍ഗോ കസ്റ്റംസ് വിട്ടു കൊടുത്തതെന്ന് വ്യക്തമാക്കാന്‍ കസ്റ്റംസിനോട് എന്‍ഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തിലെ നെല്ലും പതിരും തിരിക്കാൻ അടുത്ത ദിവസം തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഇരിക്കുകയാണ്.