ഇന്ത്യയിലെ കൊവിഡ് കേസുകൾ 95.71 ലക്ഷമായി.

ന്യൂഡൽഹി/ ഇന്ത്യയിലെ കൊവിഡ് കേസുകൾ 95.71 ലക്ഷമായി. രോഗമുക്തരായവർ 90 ലക്ഷം പിന്നിട്ടു. ദേശീയ റിക്കവറി നിരക്ക് 94.20 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിൽ 36,595 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 540 പേർ കൂടി മരിച്ചതോടെ ഇതുവരെയുള്ള മരണസംഖ്യ 1,39,188ൽ എത്തി. മരണനിരക്ക് 1.45 ശതമാനത്തിൽ തുടരുന്നു. ആക്റ്റിവ് കേസുകൾ 4.16 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. മൊത്തം കേസ് ലോഡിന്റെ 4.35 ശതമാനമാണിത്. വ്യാഴാഴ്ച 11.70 ലക്ഷം സാംപിളുകൾ രാജ്യത്തു പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു.
മഹാരാഷ്ട്രയിലാണ് പ്രതിദിന മരണസംഖ്യ കൂടുതൽ- 115. ഡൽഹി യിൽ 82, പശ്ചിമ ബംഗാളിൽ 49, ഹരിയാനയിൽ 32, കേരളത്തിലും യുപിയിലും 31 വീതം, ഛത്തിസ്ഗഡിൽ 22, പഞ്ചാബിലും രാജ സ്ഥാനി ലും 20 വീതം പേർ 24 മണിക്കൂറിനിടെ മരിച്ചു. മഹാരാഷ്ട്രയിലെ മൊത്തം മരണസംഖ്യ 47,472 ആയിട്ടുണ്ട്. കർണാടകയിൽ 11,821, തമിഴ്നാട്ടിൽ11,747, ഡൽഹിയിൽ 9,424, പശ്ചിമ ബംഗാളിൽ 8,576, ഉത്തർപ്രദേശിൽ 7,848, ആന്ധ്രയിൽ 7,014, പഞ്ചാബിൽ 4,862, ഗുജറാത്തിൽ 4,031, മധ്യപ്രദേശിൽ 3,300 പേർ വീതം ഇതുവരെ മരിച്ചു. 5,376 പുതിയ കേസുകൾ കണ്ടെത്തിയ കേരളം പ്രതിദിന വർധനയിൽ വീണ്ടും മുന്നിൽ നിൽക്കുന്നു. സംസ്ഥാനത്തെ ആക്റ്റിവ് കേസുകൾ 61,209 ആയിട്ടുണ്ട്. 60,476 സാംപിളുകളാണ് അവസാന ദിവസം പരിശോധിച്ചത്. ഇതുവരെയുള്ള രോഗബാധിതർ 6.20 ലക്ഷം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ശതമാനമായി കുറഞ്ഞി ട്ടുണ്ട്. മഹാരാഷ്ട്രയിൽ 5,182 പേർക്കു കൂടിയാണ് രോഗം സ്ഥിരീ കരിച്ചത്. 85,535 ആക്റ്റിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. മൊത്തം കേസുകൾ 18.37 ലക്ഷത്തിലേറെയാണ്.
ഡൽഹിയിലെ പ്രതിദിന വർധന നാലായിരത്തിൽ താഴെ തുടരുക യാണ്. അവസാന ദിവസം സ്ഥിരീകരിച്ചത് 3,734 കേസുകൾ. 75,230 ടെസ്റ്റുകൾ സംസ്ഥാനം ഇന്നലെ നടത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്. ആക്റ്റിവ് കേസുകൾ 30,000ൽ താഴെയായി. 93 ശതമാനം റിക്കവറി നിരക്കുണ്ട് രാജ്യതലസ്ഥാനത്ത് ഇപ്പോൾ. മൊത്തം കേസുകൾ 5.82 ലക്ഷത്തിലേറെ. നവംബർ 11ന് 8,593 കേസുകൾ സ്ഥിരീകരിച്ച ശേഷം ഡൽഹിയിലെ പ്രതിദിന വർധന കുറഞ്ഞു വരികയാണ്. അതിവേഗം രോഗ വ്യാപനത്തിനു തടയിടാൻ കഴിയുന്നുവെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. കഴി ഞ്ഞ ആഴ്ചകളിൽ പരിശോധന ഏറെ വർധിപ്പിച്ചു സർക്കാർ. ഏറെ ദിവസങ്ങളിലും 60,000ലേറെ സാംപിളുകൾ പരിശോധിച്ചു. ചൊവ്വാ ഴ്ച 78,949 ടെസ്റ്റുകൾ നടത്തിയതാണ് പ്രതിദിന റെക്കോഡ്.
റി ലീസ്