ബംഗാൾ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഡൽഹിയിൽ എത്തണമെന്ന നിർദേശം മമത തള്ളി, മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ തിരികെ വിളിച്ചു.

ന്യൂഡൽഹി/ പശ്ചിമ ബംഗാളിൽനിന്നും മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ തിരികെ വിളിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ബംഗാളിലെ ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് തിരികെ വിളിച്ചത്. കോൽക്കത്തയിൽവച്ച് നഡ്ഡയുടെ വാഹനവ്യൂഹനത്തിനുനേരെ ആക്രമണം ഉണ്ടായത്തിനു പിറകെ ബംഗാൾ ചീഫ് സെക്രട്ടറിയും ഡി.ജി.പിയും തിങ്കളാഴ്ച ഡൽഹിയിൽ എത്തണമെന്ന കേന്ദ്രത്തെ നൽകിയ നിർദേശം മമത സർക്കാർ തള്ളിക്കളയുകയായിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര നടപടി ഉണ്ടായത്.
നഡ്ഡയുടെ സന്ദർശനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി അൽപാൻ ബന്ദോപാധ്യായ കേന്ദ്രത്തിന് കത്തയച്ചു. ബംഗാൾ പോലീസ് നഡ്ഡക്ക് ബുള്ളറ്റ് പ്രൂഫ് കാറും പൈലറ്റ് വാഹനവും നൽകിയിരുന്നതെന്നും, ഇസഡ് കാറ്റഗറി സുരക്ഷയ്ക്കു പുറമെയാണ് ഈ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നതെന്നും ചീഫ് സെക്രട്ടറി അയച്ച കത്തിൽ പറഞ്ഞിരുന്നു.