പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ഇടത് മുന്നേറ്റം നടക്കുന്നു.

കോഴിക്കോട്/ തെഞ്ഞെടുപ്പുഫലങ്ങൾ പുറത്ത് വരുമ്പോൾ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ഇടത് മുന്നേറ്റം നടക്കുകയാണ്. ആലപ്പുഴ നഗരസഭയില്‍ എല്‍.ഡി.എഫ് അട്ടിമറി ജയത്തിലേക്ക് നീങ്ങുകയാണ്. കായംകുളത്ത് എല്‍.ഡി.എഫ് ആണ് ലീഡ് ചെയ്യുന്നത്. ഹരിപ്പാടും ചേര്‍ത്തലയും എൽ ഡി എഫ് യു ഡി എഫ് മുന്നണികൾ ഒപ്പത്തിനൊപ്പമാണ്. ചെങ്ങന്നൂരിലും മാവേലിക്കരയിലും എന്‍.ഡി.എ ലീഡ് ചെയ്യുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി എം.അനില്‍കുമാര്‍ വിജയിച്ചു. യു.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാല്‍ ഇവിടെ ഒരു വോട്ടിന് പരാജയപ്പെട്ടിരുന്നു. കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ യു.ഡി.എഫ് ചരിത്രത്തിൽ ആദ്യമായി ഒരു സീറ്റ് നേടി. അഡൂർ വാർഡിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചിരിക്കുന്നത്. കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിക്ക് പരാജയം. ഡോ പി എന്‍ അജിതയാണ് പരാജയപ്പെട്ടത്. കോഴിക്കോട് കോര്‍പറേഷനില്‍ എല്‍ഡിഎഫിനാണ് ലീഡ്. 28 ഇടത്ത് എല്‍ഡിഎഫാണ് ലീഡ് ചെയ്യുന്നത്. നാലിടത്ത് എന്‍ഡിഎ ലീഡ് ചെയ്യുകയാണ്.
കൊച്ചി കോര്‍പ്പറേഷനില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥി പത്മകുമാരി വിജയിച്ചു. ഒരു വോട്ടിനാണ് യു.ഡി.എഫിന്‍റെ മേയര്‍ സ്ഥാനാര്‍ഥി എന്‍.വേണുഗോപാലിനെ പരാജയപ്പെടുത്തിയത്. മുക്കം മുനിസിപ്പാലിറ്റിയില്‍ മൂന്ന് വാർഡുകളില്‍ വെല്‍ഫെയര്‍ പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചു. മുക്കത്ത് യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പമാണ് ലീഡ് ചെയ്യുന്നത്. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി വാർഡ് 15ല്‍ ലീഗ് വിമതൻ പച്ചീരി ഫാറൂഖ് ജയിച്ചു. സീറ്റ് നിഷേധത്തെ തുടർന്നാണ് ഫാറൂഖ് സ്വതന്ത്രനായി മത്സരിക്കുന്നത്. ഫാറൂഖ് പാർട്ടിയിൽ നിന്നും പുറത്താക്കപെട്ടിരുന്നു.