തൊടുപുഴയില്‍ ജോസഫ് അഞ്ചിടത്ത് പൊട്ടി.

തൊടുപുഴ/ തൊടുപുഴയില്‍ ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടി. താൻ പറഞ്ഞതൊക്കെ പാഴ്വാക്കായി പോയല്ലോ എന്ന ചതിക്കുഴിയിലാണ് ജോസഫ്. മത്സരിച്ച ഏഴു സീറ്റില്‍ അഞ്ചിടത്തും ജോസഫ് വിഭാഗം പൊട്ടി. ജോസിനെ വെല്ലുവിളിച്ചപ്പോൾ ജനങ്ങൾ വോട്ടു ചെയ്ത് തന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ എന്ന അവസ്ഥയിലാണ് ജോസഫ് ഇപ്പോൾ. ജോസ് വിഭാഗം നാലില്‍ രണ്ടിടത്ത് വിജയിച്ചു. കേരള കോണ്‍ഗ്രസിലെ വഴിപിരിയലിനു ശേഷം ഉള്ള ഈ ഫലം ജോസഫ് വിഭാഗത്തിനും യുഡിഎഫിനും തിരിച്ചടിയാണ്. അതേസമയം, നഗരസഭയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് 13, എല്‍ഡിഎഫ് 12, ബിജെപി 8 , യുഡിഎഫ് വിമതര്‍ 2 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് ഫലം. കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. അതേസമയം, കട്ടപ്പന നഗരസഭയില്‍ യു.ഡി.എഫിനു വമ്പന്‍ ജയം. കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് അവിടെ തിരിച്ചടിയാണ്. മല്‍സരിച്ച പതിമൂന്നില്‍ രണ്ടിടത്തുമാത്രമാന് അവിടെ ജയിക്കാനായത്.