Uncategorized

എൽഡിഎഫിന്റേത് ഐതിഹാസികമായ വിജയമെന്ന് കോടിയേരി.


കണ്ണൂർ / സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റേത് ഐതിഹാസികമായ വിജയമാണെന്ന് സി.പി.എം പോളി‌റ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. യുഡിഎഫും ബിജെപിയും നടത്തി വന്ന കള‌ള പ്രചാരവേലകളെല്ലാം തകർന്നടിയുന്ന കാഴ്‌ചയാണ് കാണുന്നത്. ഇടതുപക്ഷത്തെ കേരളത്തിൽ നിന്ന് ഇല്ലാതാക്കും എന്നുപറഞ്ഞാണ് ഈ ഇരു മുന്നണികളും പ്രചാരണം നടത്തിയത്. പക്ഷെ കേരളത്തിലെ ജനങ്ങൾക്കിടയിൽ നിന്നും ഇടതുപക്ഷത്തെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.

കേരളത്തിൽ ഗ്രാമങ്ങളിലും മുനിസിപ്പാലി‌റ്റികളിലും കോർപറേഷനുകളിലും എൽ.ഡി.എഫിന് വ്യക്തമായ മേൽക്കൈ തിരഞ്ഞെടുപ്പിൽ നേടാനായി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഈ തിരഞ്ഞെടുപ്പ് ഫലം പ്രതിഫലിക്കുമെന്ന് കോടിയേരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എൽ.ഡി.എഫ് മുന്നോട്ട് വച്ച നയങ്ങൾക്കുള‌ള അംഗീകാരമാണിതെ ന്നാണ്കോ കോടിയേരി പറഞ്ഞത്. എൽ.ഡി.എഫിന്റെ രാഷ്‌ട്രീയ, വികസന നയങ്ങൾക്കും ജനക്ഷേമപ്രവർത്തനങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ജനവിധി. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നടത്തിയ ശ്രമങ്ങൾക്കുള‌ള തിരിച്ചടികൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ നൽകിയിരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button