ഫാ കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടേയും അടുക്കളയിലെ വേഴ്ച അഭയ കേസിന്റെ ആകെത്തുക.

തിരുവനന്തപുരം / കോട്ടയം ബി സി എം കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന സിസ്റ്റർ അഭയ അന്ന് അതായത് 1992 മാർച്ച് 27 ന് പുലർച്ചെ പഠിക്കാനായി എഴുന്നേറ്റ് വെളളം കുടിക്കാനായി ഹോസ്റ്റലിലെ അടുക്കളയിലേക്ക് പോയപ്പോഴാണ് സഭാ ആചാരങ്ങളെയും, ചട്ടങ്ങളെയും തകിടം മറിക്കുന്ന ആ കാഴ്ച കാണുന്നത്. ഫാ കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടേയും ലൈംഗിക വേഴ്‌ചയാണ് സിസ്റ്റർ അഭയ നേരിൽ കാണുന്നത്. അഭയ തങ്ങളുടെ രഹസ്യ ബന്ധം കാണാനിടയായത് വരും നാളുകളിൽ കുപ്പമാവുമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. അഭയ ജീവിച്ചിരുന്നാൽ അത് തങ്ങളുടെ ജീവിതത്തിനും അന്തസ്സിനും കോട്ടമുണ്ടാക്കുമെന്നു അവർ സ്വയം വിധിയെഴുതി. തുടർന്ന് കോടാലി കൊണ്ട് തലയ്‌ക്കടിച്ച് അഭയയെ അവർ കൊലപ്പെടുത്തി. മൂന്നുതവണ തലയ്‌ക്ക് അടിയേറ്റ അഭയ ബോധരഹിതയായി നിലത്തുവീണു. കൊല്ലപ്പെട്ടെന്ന് കരുതി പ്രതികൾ പിന്നീട് അഭയയെ കോൺവെന്റ് വളപ്പിലെ കിണറ്റിൽ തള്ളി. രാവിലെ മുതൽ അഭയയെ കാണാതായതോടെ ഹോസ്റ്റൽ അന്തേവാസികൾ തിരച്ചിൽ തുടങ്ങി. ഇതിനിടെ ഒരു ചെരിപ്പ് ഹോസ്റ്റൽ അടുക്കളയിലെ റഫ്രിജറേറ്ററിന് സമീപത്തുനിന്ന് കണ്ടെത്തി. രാവിലെ പത്ത് മണിയോടെയാണ് കോൺവെന്റിലെ കിണറ്റിൽ അഭയയുടെ മൃതദേഹം പിന്നീട് കണ്ടെത്തി. ലൈംഗികതയും കൊലപാതകവുമാണ് അഭയ കേസിന്റെ ആകെത്തുകയെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ. ഉദ്യോഗസ്ഥനായ നന്ദകുമാർ നായർ വിചാരണവേളയിൽ കോടതിയിൽ നൽകിയ മൊഴിയും അങ്ങനെ തന്നെയായിരുന്നു. പ്രതികൾ തമ്മിലുളള രഹസ്യബന്ധം അഭയ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായതെന്നും സി ബി ഐ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

ഫാ തോമസ് എം കോട്ടൂർ, ഫാ ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെയാണ് അഭയക്കേസിൽ സി ബി ഐ പ്രതികളാണെന്ന് ആദ്യം കണ്ടെത്തുകയായിരുന്നു. നൈറ്റ് വാച്ച്മാനായിരുന്ന ചെല്ലമ്മ ദാസിന്റെ മൊഴിയിൽ തീയതി രേഖപ്പെടുത്താതിരുന്നത് ഫാ ജോസ് പൂതൃക്കയിലിനെ പിന്നീട് വിചാരണ കൂടാതെ കോടതി വെറുതെവി ഡാൻ ഇടയാക്കുകയായിരുന്നു. എന്നാൽ ഒന്നാം പ്രതി ഫാ തോമസ് എം കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും കേസിൽ വിചാരണ നേരിടുന്ന സാഹചര്യം അതോടെ ഉണ്ടായി.2008 ൽ ആണ് അഭയ കേസിൽ മൂന്ന് പ്രതികളെയും സി ബി ഐ അറസ്റ്റ് ചെയ്യുന്നത്. പ്രതികളെ നാർകോ അനാലിസിസ്, ബ്രെയിൻ മാപ്പിംഗ് തുടങ്ങിയ അതിനൂതന പരിശോധനകൾക്ക് പ്രതികളെ വിധേയമാക്കിയിരുന്നു. ഒന്നാം പ്രതിയായ ഫാ തോമസ് എം കോട്ടൂർ നേരത്തെ കോട്ടയം ബി സി എം കോളേജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അമേരിക്കയിലേക്ക് പോയി മടങ്ങി എത്തിയ ശേഷം കോട്ടയം അതിരൂപത ചാൻസലറായിരിക്കെയാണ് തോമസ് കോട്ടൂരിനെ സി ബി ഐ അറസ്റ്റ് ചെയ്യുന്നത്.