CrimeDeathEditor's ChoiceKerala NewsLatest NewsLaw,NationalNews

ഇന്ന് ഇനി മരിച്ചാലും ദു:ഖമില്ലെന്ന് ജോമോൻ പുത്തൻപുരക്കൽ, ദൈവത്തിന്‍റെ ഇടപെടൽ ഉണ്ടായി, വിധി ദൈവത്തിന്‍റെ കൈയൊപ്പ് ആയിട്ടാണ് കാണുന്നത്.

തിരുവനന്തപുരം/ജോമോൻ പുത്തൻ പുരക്കലിന് ഇനി അഭിമാനിക്കാം. സിസ്റ്റര്‍ അഭയക്ക് നീതി ലഭിക്കാൻ 28 വര്‍ഷകാലം നീതിക്കായി ഓടിനടന്ന സാമൂഹ്യ പ്രവർത്തകനായ ജോമോൻ പുത്തൻപുരക്കലിന്റെ വിശ്രമമില്ലാത്ത പോരാട്ടമാണ് സിസ്റ്റര്‍ അഭയ കേസില്‍ വിധി വരുമ്പോൾ നിർണ്ണായകമായതും വിജയം നേടിയതും. അത് കൊണ്ട് തന്നെ ഇങ്ങനെയൊരു വിധിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നവരിൽ എന്തുകൊണ്ടും മുന്നിൽ ജോമോൻ തന്നെ. അഭയ കേസിനുവേണ്ടി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് 28 വർഷം പോരാടിയ ജോമോൻ പുത്തൻപുരക്കൽ അത് കൊണ്ട് തന്നെ പറഞ്ഞു, ഇന്ന് ഇനി മരിച്ചാലും ദു:ഖമില്ലെന്ന്. കേസിന്റെ വിചാരണക്കിടെ നിരവധി ആരോപണങ്ങൾ കേട്ട വ്യക്തിയാണ് ജോജിമോൻ. ദൈവത്തിന്‍റെ ഇടപെടൽ ഉണ്ടായതുകൊണ്ടാണ് ഇങ്ങനെയൊരു വിധി ഉണ്ടായത്. സി.ബി.ഐ ജഡ്ജിയുടെ വിധി ദൈവത്തിന്‍റെ കൈയൊപ്പ് ആയിട്ടാണ് കാണുന്നത്. ഈ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. പല തരത്തിലുള്ള ആരോപണങ്ങളും കേട്ടുവെന്നും ജോമോൻ പറഞ്ഞു. പ്രതികൾക്ക് കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ജോമോൻ പുത്തൻപുരക്കൽ പറഞ്ഞു. അഭയ കൊലക്കേസിൽ ഒന്നാം പ്രതിഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സെഫി എന്നിവർ കുറ്റക്കാരാണെന്ന് വിധി പറഞ്ഞ സാഹചര്യ ത്തിലായിരുന്നു ജോമോന്‍റെ പ്രതികരണം ഉണ്ടായത്.തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് പ്രതികൾ രണ്ടുപേർക്കും എതിരെ കൊലക്കുറ്റം കോടതി കണ്ടെത്തിയാതായി വിധി പറഞ്ഞത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. ജഡ്ജി കെ. സനല്‍കുമാറാണ് വിധി പ്രസ്താവിച്ചത്. 49 സാക്ഷികളെയാണ്കോടതി വിസ്തരിച്ചത്. സാക്ഷിമൊഴികൾ കേസിൽ നിർണ്ണായകമാവുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button