CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

എ​ൻ​ഐ​എ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ എ​ൻ​ഐ​എ സം​ഘം സെക്രട്ടറിയേറ്റിൽ.

തി​രു​വ​ന​ന്ത​പു​രം / സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​ഐ​എ ആവശ്യപ്പെട്ട സെക്രട്ടറിയേറ്റിലെ സി സി ടി വി ദൃശ്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ എ​ൻ​ഐ​എ സം​ഘം തിങ്കളാഴ്ച സെക്രട്ടറിയേറ്റിൽ എത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​ണ് എ​ൻ​ഐ​എ സം​ഘം സെക്രട്ടറിയേറ്റിൽ എത്തിയത്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണ്‍ മു​ത​ൽ ഈ ​വ​ർ​ഷം ജൂ​ലൈ വ​രെ​യു​ള്ള ദൃ​ശ്യ​ങ്ങ​ൾ വേ​ണ​മെ​ന്ന് നേ​ര​ത്തെ എ​ൻ​ഐ​എ പൊ​തു​ഭ​ര​ണ​വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു വ​ലി​യ ചെ​ല​വു വ​രു​മെ​ന്ന​ കാരണം പറഞ്ഞു ദൃശ്യങ്ങൾ എൻ ഐ എ ക്ക് നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിരുന്നില്ല.എ​ൻ​ഐ​എ​യ്ക്ക് ആ​വ​ശ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ൾ അ​വ​ർ ശേ​ഖ​രി​ക്ക​ട്ടെ​യെ​ന്ന നിലപാടാണ് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ എ​ൻ​ഐ​എ സം​ഘം, സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എൻ ഐ എ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​ത്. ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗ​ത്തി​ലെ സെ​ർ​വ​റു​ക​ളി​ലാണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു സൂ​ക്ഷി​ക്കു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button