Editor's ChoiceKerala NewsLatest NewsLocal NewsNews
തോട്ടപ്പടി ദേശീയപാതയില്‍ വോള്‍വോ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്

തൃശൂര്‍ / തൃശൂര്‍ ജില്ലയിലെ മണ്ണുത്തി തോട്ടപ്പടി ദേശീയപാതയില്‍ വോള്‍വോ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക് പറ്റി. പരുക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സൂര്യ വോള്‍വോ ബസാണ് മറിഞ്ഞത്. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുക്കുന്നതിനിടയിലായിരുന്നു അപകടം. പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ 19 യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം.