തീയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ.‌
KeralaMovieNewsNationalLocal NewsEntertainment

തീയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ.‌

കൊച്ചി / തീയറ്ററുകൾ അഞ്ചാം തീയതി മുതൽ പ്രവർത്തിപ്പിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും തീയറ്ററുകള്‍ തുറന്നാലും സിനിമ നല്‍കില്ലെന്നും തിയേറ്ററുകളില്‍ നിന്നും ലഭിക്കാനുള്ള പണം തന്നാല്‍ മാത്രമേ പുതിയ സിനിമകള്‍ വിതരണം ചെയ്യുകയുള്ളൂ എന്നും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ.
നിർമാതാവും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ സിയാദ് കോക്കറാണ് ഇക്കാര്യത്തിൽ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ നിലപാട് വ്യക്തമാക്കിയത്. അറിയിച്ചത്. നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന് മുന്‍പില്‍ വച്ച ഉപാധികള്‍ പരിഹരിച്ചാല്‍ മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സഹകരിക്കുകയുള്ളൂവെന്നാണ് സിയാദ് കോക്കർ പറഞ്ഞിരിക്കുന്നത്. തീയറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമാകും കാണികൾക്ക് പ്രവേശനം അനുവദിക്കുക എന്നും, കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വേണം സിനിമാ പ്രദർശനം നടത്തേണ്ടതെന്നും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നു സാഹചര്യത്തിലാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button