കേരളം മയക്ക് മരുന്ന് മാഫിയയുടെ പിടിയിൽ

തിരുവനന്തപുരം/ കേരളം മയക്ക് മരുന്ന് മാഫിയയുടെ പിടിയിലമരുകയാണ്. വാഗമൺ, തളിപ്പറമ്പ്, തൃശൂർ എന്നിവിടങ്ങളിൽ പിടികൂടപെട്ട മയക്കു മരുന്ന് സംഘങ്ങൾ നൽകുന്ന വിവരങ്ങൾ കേരളത്തിൽ മയക്ക് മരുന്ന് മാഫിയ അരങ്ങു തകർത്ത് വാഴുന്നതായാണ്. നിശാ പാർട്ടികളുടെയും, ബർത്ത് ഡേ പാർട്ടികളുടേയുമൊക്കെ പേരിൽ മയക്ക് മരുന്ന് വിപണനം പൊടിപൊടിക്കുമ്പോൾ ഇതൊക്കെ കേവലം ഒരു പെറ്റി കേസെന്നപോലെ കൈകാര്യം ചെയ്യുകയാണ് പോലീസ്. വാഗമണ്ണിലെ നിശാപാർട്ടി സംഭവം ഉണ്ടായതിനു പിറകെയാണ് തൃശൂരിലും, കണ്ണൂരിലുമൊക്കെ മയക്കു മരുന്ന് മാഫിയകളെ പിടികൂടിയിരിക്കുന്നത്. നിസാരമായ കാര്യമല്ലിത്. സംസ്ഥാന പൊലീസിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങിയിരിക്കുന്നു എന്നതിന്റെ തെളിവുകൾ കൂടിയാണിത്. കേരളത്തിലെ മയക്ക് മരുന്ന് കേസുകൾ നർക്കോട്ടിക് കൺട്രോൾ ബ്യുറോ ക്ക് കൈമാറേണ്ട കാലം അതിക്രമറിച്ചിരി ക്കുകയാണ്.

ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി ഒരു യുവതി അടക്കം ഏഴംഗസംഘം ആണ് തളിപ്പറമ്പിൽ എക്സൈസ് സംഘത്തിന്റെ പിടിയിലായിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന മാരകമായ മയക്കുമരുന്നുകൾ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തിരിക്കുന്നത്. കരിമ്പം സർ സയ്യിദ് ഹയർസെക്കൻഡറി സ്കൂളിന് സമീപം താമസക്കാരനായ കെ.കെ.ഷമീറലി(21), നരിക്കോട്ടെ കെ.ത്വയിബ്(28), ഹബീബ് നഗറിലെ മുഹമ്മദ് ഹനീഫ്(32), മഞ്ചേശ്വരം പച്ചബളയിലെ മുഹമ്മദ് ശിഹാബ്(32), കാസർകോട്മം ഗൽപാടിയിലെ മുഹമ്മദ് ഷഫീഖ്(22), വയനാട് പനമരത്തെ കെ.ഷഹബാസ്(24), പാലക്കാട് കുടുച്ചിറയിൽ സ്പാ നടത്തുന്ന എം.ഉമ(24) എന്നിവരാണ് അറസ്റ്റിലായത്പുതുവത്സരമാഘോ ഷത്തിനു ബക്കളത്തെ ഹോട്ടലിൽ ഇവർ മുറികൾ എടുക്കുകയായിരുന്നു. രാത്രി ഇവിടെ വച്ച് നിരോധിത ലഹരി മരുന്നുകൾ ഉൾപ്പെടെ ഉപയോഗിച്ച സംഘത്തെ ബൈക്കിൽ പോകുന്നതിനിടയിലാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.ദിലീപിന്റെ നേതൃത്വത്തിൽ പിടികൂടുന്നത്. ഇവരുടെ പക്കൽ നിന്ന് രണ്ടരലക്ഷം രൂപ വിലമതിക്കുന്ന 50 ഗ്രാം എം. ഡി .എം. എ, എൽ .എസ്. ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ എന്നിവയാണ് പിടിച്ചെടുക്കുന്നത്.
ഗോവയിൽ നിന്ന് മംഗളൂരുവിൽ എത്തിക്കുന്ന ലഹരി മരുന്നുകൾ ഏജന്റുമാർ വഴിയാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് പിടിയിലായ സംഘം ചോദ്യം ചെയ്യലിൽ എക്സൈസ് സംഘത്തോട് പറഞ്ഞിരിക്കുന്നത്. തളിപ്പറമ്പ് ഹബീബ് നഗറിലെ മുഹമ്മദ് ഹനീഫാണ് ഈ സംഘത്തിന്റെ തലവൻ. ബക്കളത്തെ ഹോട്ടലിൽ മുറിയെടുത്ത സംഘം രാത്രിയിൽ ഡി .ജെ. പാർട്ടി നടത്തിയിരുന്നു. തുടർന്ന് ബൈക്കുകളിൽ ധർമ്മശാല ഭാഗത്തേക്ക് പോകുന്നതിനിട യിലാണ് എക്സൈസ് സംഘം തന്ത്രപൂർവം ഇവരെ പിടികൂടുന്നത്. ഇവർ പുതുവത്സരവുമായി ബന്ധപെട്ടു കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്നുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് എക്സൈസ് തന്നെ ഇപ്പോൾ പറയുന്നത്. മറ്റൊരു സംഘത്തിന് മയക്ക് മരുന്നുകൾ നൽകാൻ പോകുന്നതിനിടെയാണ് സംഘം എക്സൈസ് പിടിയിലാവുന്നത്.

ക്രിസ്തുമസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എക്സൈസ് തൃശൂർ ജില്ലയിലെ വെള്ളറക്കാട് ഒരു യുവതിയിൽ നിന്ന് എംഡിഎംഎ. ലഹരിമരുന്നും കഞ്ചാവും പിടികൂടുന്നത്. പഴഞ്ഞി ജെറുസലേം മേക്കാട്ടുകുളം വീട്ടിൽ ബാലന്റെ മകൾ ബബിതയാണ് തൃശ്ശൂരിൽ പിടിയിലാവുന്നത്.150 മില്ലി ഗ്രാം എംഡിഎംഎ സിന്തറ്റിക് മയക്കുമരുന്നാണ് ബബിതയിൽ നിന്ന് എക്സൈസ് കണ്ടെടുക്കുന്നത്. ഇവിടെ ബബിത തന്റെ വീട് കേന്ദ്രീകരിച്ചാണ് മയക്ക് മരുന്നിന്റെയും കഞ്ചാവിന്റെയും വിൽപ്പന നടത്തി വന്നിരുന്നതെന്നാണ്
എക്സൈസ് പറയുന്നത്. ഇവിടെ അർദ്ധരാത്രിയിൽ ഗ്രൗണ്ടിനു സമീപത്തെ വീട്ടിൽ യുവാക്കളും യുവതികളും സ്ഥിരമായി വന്നുപോകുന്നത് പതിവായിരുന്നു. യുവാക്കൾ മയക്ക് മരുന്നിനായി വീട് തേടി വരാറുണ്ടെന്നാണ് ഇക്കാര്യത്തിൽ എക്സൈസ് സംശയിക്കുന്നത്. 20 ഗ്രാം കഞ്ചാവ് കൈവശംവച്ചതിന് ചാലിശ്ശേരി മയിലാടുംകുന്ന് തുറക്കൽ വീട്ടിൽ സിദ്ധിക്കിന്റെ മകൻ റിഹാസ് (21) നെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പിടിയിലായ ബബിതയും, യുവാവും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരും വിൽപ്പനക്കാരുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എക്സൈസ് കണ്ടെത്തുന്ന മിക്ക മയക്ക് മരുന്ന് കേസുകളിലും തുടർന്നുള്ള അന്വേഷണം ലോക്കൽ പോലീസിനാണ് കൈമാറുന്നത്. ലോക്കൽ പോലീസിന്റെ അന്വേഷണം വെള്ളം ചേർത്തും വളച്ചൊടിച്ചും യഥാർത്ഥ സൂത്ര ധാരകരിലേക്ക് എത്താറില്ല. മയക്ക് മരുന്ന് കേസുകളിൽ കേരളത്തിലെ അന്വേഷണങ്ങൾ വഴി വിട്ടു പോകുന്നതിന്റെ ഒറ്റ കാരണം കൊണ്ടാണ് കേരളത്തിൽ മയക്ക് മരുന്ന് എത്തിക്കുന്ന വമ്പൻ സ്രാവുകളെ പിടികൂടാൻ കഴിയാതെ പോകുന്നത്. വാഗമണ്ണിലെ ലഹരി പാര്ട്ടി അന്വേഷണത്തിനിടെ തൃപ്പൂണിത്തുറ സ്വദേശിനിയായ നടി ബ്രിസ്റ്റി ബിശ്വാസ് പിടിയിലാവുമ്പോൾ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥനും സിനിമ ലോകത്തെ സ്റ്റണ്ട് നടന്റെയും ഇടപെടൽ ഉണ്ടായത് വളരെ ഗൗരവത്തോടെ കാണാൻ പോലീസ് തയ്യാറായിട്ടില്ല. വാഗമണ് ലഹരി പാര്ട്ടി അന്വേഷണം ഇപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. സംസ്ഥാന ലോക്കൽ പോലീസിന്റെ ഭാഗമായ ക്രൈം ബ്രാഞ്ചിന് ഈ കേസന്വേഷണങ്ങളിൽ കൃത്യമായ നടപടികൾ എടുക്കാനാവുമോ എന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. പല കേസ് അന്വേഷണങ്ങളിലും ചില താല്പര്യങ്ങൾക്കുവേണ്ടിയുള്ള അന്വേഷണം നടത്തുന്നതായി ക്രൈം ബ്രാഞ്ചിനെതിരെ ചിലർ ഉണ്ടാക്കിയതും ഉയർന്നിട്ടുള്ളതുമായ ചീത്തപ്പേര് ഇനിയും മാറിയിട്ടില്ല എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം.
