പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ വാങ്ങി, പിന്നെ കൊന്നു കിണറ്റിൽ തള്ളി.
NewsKeralaLocal NewsCrimeObituary

പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ വാങ്ങി, പിന്നെ കൊന്നു കിണറ്റിൽ തള്ളി.

മലപ്പുറം / മലപ്പുറം ജില്ലയിലെ പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കള്‍ അറസ്റ്റിലായി. വട്ടംകുളം സ്വദേശികളായ എബിൻ, സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പന്താവൂർ കാളച്ചാൽ സ്വദേശി ഇര്‍ഷാദിന് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ 5 ലക്ഷം രൂപ വാങ്ങി. ഇതു തിരികെ ചോദിച്ചതിനെ തുടർന്ന് ഇര്‍ഷാദിനെ കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ ജൂണ്‍ 11ന് കാണാതായിരുന്നു. ഇർഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റിൽ തള്ളിയതായാണ് വിവരം. മൃതദേഹം കണ്ടെത്തേണ്ടതുണ്ട്. ജില്ലാ പൊലീസ് മേധാവി അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്റ്റേഷനിലെത്തി പ്രതികളെ ചോദ്യം ചെയ്യുകയുണ്ടായി.

Related Articles

Post Your Comments

Back to top button