മോഹൻലാൽ ചിത്രം “മരക്കാര്‍’ മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും.

കൊച്ചി / ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം “മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്. ദൃശ്യം 2 ആമസോണ്‍ റിലീസായി പ്രഖ്യാപിച്ചതിനെ തുടർന്ന് മോഹന്‍ലാലിനും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും എതിരെ ഫിലിം ചേംബറും തിയറ്ററുടമകളും രംഗത്ത് വന്നിരിക്കുന്നതിനിടെ യാണ്, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പണംമുടക്കി നിർമ്മിച്ച ചിത്രം എന്ന റിക്കോർഡുള്ള മരക്കാറിന്റെ റിലീസ് വിവരം പുറത്ത് വരുന്നത്. സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് മരക്കാറിന്റെ റിലീസ് തീയതി ആശിര്‍വാദ് സിനിമാസ് പ്രഖ്യാപിക്കുന്നത്. ദൃശ്യം രണ്ട് തിയറ്ററുകള്‍ക്ക് പകരം ഒടിടി റിലീസിന് നല്‍കിയത് സിനിമാ മേഖലയില്‍ വൻ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനിടെയാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മരക്കാര്‍ റിലീസ്ചെ യ്യാനിരിക്കുകയായി രുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രൊജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ വേഷമിട്ടിരിക്കുന്നത്. മരക്കാറിനെ കൂടാതെ മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയെല്ലാം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിലീസ് ചെയ്യുമെ ന്ന വിറങ്ങളാണ് പുറത്ത് വരുന്നത്. ജയസൂര്യ നായകനായ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളും മാർച്ചിൽ ചിത്രം റിലീസിന് ആലോചിക്കുന്നുണ്ട്. ഇതിനിടെ കയാണ്.