എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ല, തദ്ദേശ തെരഞ്ഞെടുപ്പിലെ പരിഭവത്തോടെ മാണി സി കാപ്പൻ.
NewsKeralaPoliticsLocal News

എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ല, തദ്ദേശ തെരഞ്ഞെടുപ്പിലെ പരിഭവത്തോടെ മാണി സി കാപ്പൻ.

കോ​ട്ട​യം / എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും, എൻ.സി.പി ജയിച്ച ഒരു സീറ്റും ആർക്കും കൊടുക്കുന്ന പ്രശ്നവുമില്ലെന്നും മാണി സി. കാപ്പൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.സി.പിയെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്ന പരിഭവത്തോടെയായിരുന്നു മാണി സി. കാപ്പന്റെ പ്രതികരണം. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതായ വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു മാണി സി. കാപ്പൻ. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നത്. ഇടതുമുന്നണിക്കിടയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് പുറത്ത് വരുന്ന വിവരങ്ങൾ പറയുന്നത്.
എ​ൻ​സി​പി ഇ​ട​തു​മു​ന്ന​ണി​യി​ൽ ത​ന്നെ തു​ട​രു​മെ​ന്നും യു​ഡി​എ​ഫു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ പറയുന്നത്. നി​ല​വി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​ണ് എ​ൻ​സി​പി. യു​ഡി​എ​ഫു​മാ​യി എ​ൻ​സി​പിക്ക് ച​ർ​ച്ച ന​ട​ത്തേ​ണ്ട​കാ​ര്യ​മി​ല്ല. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ൽ​നി​ന്നും എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടും. എ​ൽ​ഡി​എ​ഫ് മ​റി​ച്ചൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. എ​ൻ​സി​പി​യ്ക്ക് പാ​ലാ സീ​റ്റ് ഇ​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് പ​റ​ഞ്ഞി​ട്ടി​ല്ല. വ​ഴി​യെ പോ​കു​ന്ന​വ​ർ​ക്ക് പാ​ലാ ചോ​ദി​ക്കാ​ൻ എ​ന്ത് കാ​ര്യ​മെ​ന്നും കാ​പ്പ​ൻ ചോദിക്കുന്നുണ്ട്. തോ​റ്റ​വ​ർ എ​ങ്ങ​നെ സീ​റ്റ് ചോ​ദി​ക്കും. ജോ​സ് കെ. ​മാ​ണി​യെ ഉന്നമിട്ടു കാ​പ്പ​ൻ ചോദിച്ചു. ത​ങ്ങ​ളെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യം അ​വ​ർ​ക്ക് ഉ​ണ്ട്. തോ​മ​സ് ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി പ​ങ്കെ​ടു​ത്ത​തി​ൽ രാ​ഷ്ട്രീ​യ​മി​ല്ല. മു​ൻ മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ലാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. മാണി സി കാപ്പൻ പറഞ്ഞു.

Related Articles

Post Your Comments

Back to top button