മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കസ്റ്റംസും ചോദ്യം ചെയ്യും.

തിരുവനന്തപുരം / മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കസ്റ്റംസും ചോദ്യം ചെയ്യും. അടുത്തയാഴ്ച രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. സ്വപ്ന സുരേഷിന്റെ മൊഴിയിൽ നിന്ന് കസ്റ്റംസിന് ലഭിച്ച വിവരങ്ങൾ സംബന്ധിച്ച് ചോദിച്ചറിയുന്നതിനായാണ് ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രവീന്ദ്രനെ നേരത്തെ ചോദ്യം ചെയ്തിരുന്നതാണ്. കാർ പാലസ് ഉടമ അബ്ദുൽ ലത്തീഫ്, യുഎഇ കോൺസുലേറ്റിനോടു ചേർന്നു തുടങ്ങിയ വീസ പ്രോസസിങ് സ്ഥാപനമായ യുഎഎഫ്എക്സ് സൊല്യൂഷൻസിനു വേണ്ടിയും രവീന്ദ്രൻ വിളിച്ചിരുന്നുവെന്നാണു സ്വപ്നയുടെ മൊഴിയെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സ്വപ്ന സുരേഷിന്റെ ഫോണിലേക്കു വിളിച്ചതിനെക്കുറിച്ചുളള മൊഴിയുടെ അടിസ്ഥാനത്തിലാണു രവീന്ദ്രനെയും ചോദ്യം ചെയ്യണമെന്ന തീരുമാനത്തിലേക്ക് കസ്റ്റംസ് എത്തിയിരിക്കുന്നത്.