Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ഒരുമയുടെ വിജയം, പ്ര​​കൃ​​തി വാ​​ത​​ക പൈ​​പ്പ് ലൈ​​ൻ വികസനത്തിലേക്കുള്ള കുതിപ്പാകും.

കൊച്ചി/ കൊച്ചി – മംഗളൂരു പ്രകൃതിവാതക പൈപ്‌ലൈൻ പദ്ധതി യാഥാർഥ്യമായത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരു തിലകക്കുറിആയിരിക്കുകയാണ്. കേ​​ര​​ള​​ത്തെ​​യും ക​​ർ​​ണാ​​ട​​ക​​യെ​​യും ഈ ​​മേ​​ഖ​​ല​​യാകെയും, ഒരു വികസന കുതിപ്പിലേക്ക് കൈ​​പി​​ടി​​ച്ചു​​കൊ​​ണ്ടു​​വരാൻ കൊ​​ച്ചി- കൂ​​റ്റ​​നാ​​ട്- മം​​ഗ​​ളൂ​​രു പ്ര​​കൃ​​തി വാ​​ത​​ക പൈ​​പ്പ് ലൈ​​ൻ (എ​​ൽ​​എ​​ൻ​​ജി) ഉപകരിക്കുമെന്നത് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിന്റെ ലക്ഷ്യ പ്രാപ്തിക്കായി പ്രയത്നിച്ച പിണറായി സർക്കാരിന് എന്തുകൊണ്ടും അഭിമാനിക്കാം.
രാ​​ഷ്​​​ട്രീ​​യ​​ത്തി​​ന​​തീ​​ത​​മാ​​യി കേ​​ന്ദ്ര​​വും സം​​സ്ഥാ​​ന​​വും ഒ​​ന്നി​​ച്ചു നടപ്പിലാക്കാൻ തീരുമാനിച്ചുറച്ച് പദ്ധതികൾ ന​​ട​​പ്പാ​​ക്കിയാൽ അത് വിജയത്തിലെത്തുമെന്നതിന്റെ തെളിവ് കൂടിയാണിത്. ര​​ണ്ടു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ ഗ​​വ​​ർ​​ണ​​ർ​​മാ​​രു​​ടെ​​യും മു​​ഖ്യ​​മ​​ന്ത്രി​​മാ​​രു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ൽ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി വാ​​ത​​കാ​​ധി​​ഷ്ഠി​​ത സ​​മ്പ​​ദ് വ്യ​​വ​​സ്ഥ​​യി​​ലേ​​ക്കാ​​ണു രാ​​ജ്യം നീ​​ങ്ങു​​ന്ന​​തെ​​ന്നാണ് വ്യ​​ക്ത​​മാ​​ക്കിയിട്ടുള്ളത്.രാജ്യത്ത് 6 % മാത്രമുള്ള പ്രകൃതി വാതക ഉപയോഗം 50 % ആയി ഉയർത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ യോഗത്തിലൂടെ രാജ്യത്തിനു പദ്ധതി സമർപ്പിക്കുമ്പോൾ പറയുകയുണ്ടായി. ഒരു രാജ്യം, ഒരു വാതക ഗ്രിഡ് എന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ മുന്നേറുന്നത്. മലിനീകരണമില്ലാത്ത ഇന്ധനമെന്ന നിലയിൽ പ്രകൃതിവാതകം രാജ്യപുരോഗതിയിൽ നിർണായകമാകും. എല്ലാവരും ഒരുമിച്ചുനിന്നാൽ എന്തും സാധ്യമെന്നതിന്റെ ഉദാഹരണമാണു കൊച്ചി – മംഗളൂരു പൈപ്‌ലൈൻ. പ്രധാനമന്ത്രി പറഞ്ഞു.

പ​​ദ്ധ​​തി​​ക്കെ​​തി​​രേ കേ​​ര​​ള​​ത്തി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലും ക​​ർ​​ണാ​​ട​​ക​​യി​​ലും ന​​ട​​ന്ന സ​​മ​​ര​​പ​​ര​​മ്പ​​ര​​ക​​ൾ ഗെ​​യ്​​​ൽ പ​​ദ്ധ​​തി​​യെ വ​​ല്ലാ​​ത്ത ആ​​ശ​​ങ്ക​​യി​​ലാ​​ക്കി​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് സ​​മ്മ​​ർ​​ദം മൂ​​ലം പ​​ദ്ധ​​തി നി​​ർ​​ത്തി​​വ​​യ്ക്കേ​​ണ്ടി​​യും വ​​ന്നു. എ​​ൽ​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​വും കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ന​​ൽ​​കി​​യ പി​​ന്തു​​ണ​​യു​​മാ​​ണ് കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ ഹ​​രി​​ത ഇ​​ന്ധ​​നം ല​​ഭ്യ​​മാ​​ക്കു​​ന്ന പ​​ദ്ധ​​തി യാ​​ഥാ​​ർ​​ഥ്യ​​മാ​​കാ​​ൻ കാ​​ര​​ണമായിരിക്കുന്നത്. കേരളം, കർണാടക ‌‌‌‌‌‌‌‌‌‌‌എന്നീ സംസ്ഥാനങ്ങളിലെ സർക്കാരുകളും ജനങ്ങളും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയ്ൽ) ഉദ്യോഗസ്ഥരുമെല്ലാം ഇക്കാര്യത്തിൽ അഭിനന്ദനം അർഹിക്കുന്നു. നി​​ല​​വി​​ൽ രാ​​ജ്യ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ ഇ​​ന്ധ​​ന​​ത്തി​​ന്‍റെ ആ​​റു ശ​​ത​​മാ​​ന​​മാ​​ണ് പ്ര​​കൃ​​തി വാ​​ത​​ക മേ​​ഖ​​ല​​യു​​ടെ സം​​ഭാ​​വ​​ന. അ​​തു പ​​തി​​ന​​ഞ്ചു ശ​​ത​​മാ​​ന​​മാ​​ക്കി ഉ​​യ​​ർ​​ത്തു​​ക​​യെ​​ന്ന​​താ​​ണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ല​​ക്ഷ്യം വ​​ച്ചി​​രി​​ക്കു​​ന്ന​​ത്. കൊ​​ച്ചി പൈ​​പ്പ് ലൈ​​ൻ ക​​മ്മി​​ഷ​​ൻ ചെ​​യ്ത​​ത് പെ​​ട്രൊ​​നെ​​റ്റ് എ​​ൽ​​എ​​ൻ​​ജി ക​​മ്പ​​നി​​ക്കും കു​​തി​​പ്പു ന​​ൽ​​കും. വ്യ​​വ​​സാ​​യ ശാ​​ല​​ക​​ൾ​​ക്കും ഗാ​​ർ​​ഹി​​ക ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കും ഒ​​ന്നു​​പോ​​ലെ ഗു​​ണ​​ക​​ര​​മാ​​യ പ്ര​​കൃ​​തി വാ​​ത​​കം താ​​ര​​ത​​മ്യേ​​ന ചെ​​ല​​വു കു​​റ​​ഞ്ഞ​​തും പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ​​വും സു​​ര​​ക്ഷി​​ത​​വു​​മാ​​ണ്. പ്ര​​കൃ​​തി വാ​​ത​​ക പൈ​​പ്പ് ലൈ​​ൻ പദ്ധതിയുടെ പൂർത്തീകരണം സംസ്ഥാന സർക്കാരിന്റെ പ്രധാന വാഗ്ദാനമായിരുന്നുവെന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. തടസ്സങ്ങൾ മൂലം 2014 സെപ്റ്റംബറിൽ ജോലികൾ നിർത്തിവയ്ക്കേണ്ട അവസ്ഥ പോലും ഉണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button